Sunday December 11, 2016
Latest Updates

പുതു സംഗീതധാരയായി ശംഭുദാസിന്റെ ‘മൈ ഫസ്റ്റ് ക്രഷ് ‘ഓഗസ്റ്റ് 15 ന്

പുതു സംഗീതധാരയായി ശംഭുദാസിന്റെ ‘മൈ ഫസ്റ്റ് ക്രഷ് ‘ഓഗസ്റ്റ് 15 ന്

അയര്‍ലണ്ടിലെ കലാരംഗത്ത് പുതുമയുടെ സംഗീതധാരയ്ക്ക് തുടക്കം കുറിച്ച് പുതിയ ഒരു ആല്‍ബം കൂടി.കളര്‍ ആന്‍ഡ് കാന്‍വാസിന്റെ ബാനറില്‍ പ്രദീപ് ചന്ദ്രന്‍ നിര്‍മിച്ചു കിരണ്‍ ബാബു കരാലില്‍ സംവിധാനം നിര്‍വഹിക്കുന്ന മൈ ഫസ്റ്റ് ക്രഷ്(‘My first CRUSH’)ഓഗസ്റ്റ് 15 ന് പ്രദര്‍ശനത്തിനെത്തും.

ഈ സംഗീത ആല്‍ബത്തിന് രചനയും ഈണവും നല്‍കിയിരിക്കുന്നത് യുവ കലാപ്രതിഭയായ ശംഭു ദാസാണ്.പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ആല്‍ബത്തിലൂടെ അയര്‍ലണ്ടിന്റെ ദൃശ്യവശ്യത മുഴുവന്‍ ഒപ്പിയെടുക്കാന്‍ കിരണ്‍ബാബുവിന്റെ ക്യാമറയ്ക്കായിട്ടുണ്ട്.

അയര്‍ലണ്ടിലെ യുവ പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെ അവതരിപ്പിക്കുന്ന ഈ ദൃശ്യ വിരുന്ന് ഒരു വിജയമായി തീരുവാന്‍ എല്ലാ നല്ലവരായ സുഹൃത്തുകളുടെ സഹായ സഹകരണവും പ്രോത്സാഹനവും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.ശംഭു ദാസിന്റെ ആദ്യത്തെ ആല്‍ബം കൂടിയാണിത് 

My first CRUSH a poem of love ന്റെ Trailer കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

Scroll To Top