Tuesday December 06, 2016
Latest Updates

പുതുവൈപ്പ് ടെര്‍മിനലില്‍ ആദ്യകപ്പലെത്തി

പുതുവൈപ്പ് ടെര്‍മിനലില്‍ ആദ്യകപ്പലെത്തി

കൊച്ചി : പുതുവൈപ് ടെര്‍മിനലില്‍ ആദ്യ കപ്പല്‍ നങ്കൂരമിട്ടു. ഇന്ന് രാവിലെ 8നാണു പുറംകടലില്‍ നിന്നും കപ്പല്‍ ടെര്‍മിനലിലേക്ക് വന്നത്.

ഖത്തറില്‍ നിന്നും എല്‍ എന്‍ ജി (ദ്രവീകൃത പ്രകൃതി വാതകം)യുമായി എം വി വില്‍എനര്‍ജി എന്ന കപ്പലാണ് ഇപ്പോള്‍ ടെര്‍മിനലില്‍ എത്തിയിരിക്കുന്നത്.

കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്നു കപ്പല്‍ ചാലില്‍ ചെളി അടിഞ്ഞു കൂടിയത് കാരണം കപ്പലുകള്‍ക്ക് ഇവിടേയ്ക്ക് വരന്‍ കഴിയുമായിരുന്നില്ല. ആഗസ്റ്റ്‌ 11 നു കടലില്‍ എത്തിയെങ്കിലും ചെളിനിരഞ്ഞുണ്ടായ ആഴക്കുരവ് കാരണം കപ്പല്‍ ടെര്‍മിനലിലേക്ക് അടുപ്പിച്ചില്ല. കപ്പല്‍ ചാലിന്‍റെ ആഴം വര്‍ധിപ്പിച്ചതിനു ശേഷം കപ്പലിന് ഇവിടേയ്ക്ക് എത്താന്‍ വഴിയൊരുക്കുകയായിരുന്നു. 56,000 ടണ്‌ പ്രകൃതിവാതകം കപ്പലില്‍ ഉണ്ട്.

എല്‍ എന്‍ ജി ലഭ്യമാകാന്‍ ഖത്തറിലെ റാസ് ലഫാന്‍ ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് കമ്പനിയുമായി ദീര്‍ഘകാല കരാര്‍ ഒപ്പുവചിരിക്കുകയാണ് പുതുവൈപ്പ് ടെര്‍മിനല്‍ ഉടമസ്ഥരായ പെട്രോനെറ്റ്.

283 മീറ്റര്‍ നീളവും 50 മീറ്റര്‍ വീതിയുമുള്ള എം വി വില്‍എനര്‍ജിയില്‍ വാതകം നിറയ്ക്കാനായി 5 ക്രയോജനിക് ടാങ്കറുകളാനുള്ളത്. ടാങ്കറുകള്‍ മാറ്റുന്ന ജോലി ടെര്‍മിനലില്‍ ആരംഭിച്ചുകഴിഞ്ഞു. പരീക്ഷാടിസ്ഥാനത്തിലുള്ളവാതക സ്വീകരണമായതിനാല്‍ കൂടുതല്‍ സമയം എടുത്തേക്കും എന്നാണ് സൂചന.

പൈപലൈനുകള്‍ മുഖാന്തിരം വാതകം ഉപയോക്താക്കളില്‍ എത്തിക്കുന്നത് ഗെയില്‍ ആണ്. മാസാവസാനത്തോടെ തന്നെ വാതകം വിതരണത്തിനായി ഗെയിലിനു ലഭിക്കും.

Scroll To Top