Saturday December 10, 2016
Latest Updates

പുതുവര്‍ഷവരവേല്‍പ്പ് മഞ്ഞില്‍ വെളുക്കുമെന്ന് റിപ്പോര്‍ട്ട്

പുതുവര്‍ഷവരവേല്‍പ്പ് മഞ്ഞില്‍ വെളുക്കുമെന്ന് റിപ്പോര്‍ട്ട്

ഇത്തവണത്തെ ക്രിസ്തുമസ് വെളുപ്പില്‍ പുതഞ്ഞ് തന്നെയായിരിക്കുമെന്ന് മുന്നറിയിപ്പ്. അതിശക്തമായ മഞ്ഞിനു സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
റെക്കോര്‍ഡുകളെ തകര്‍ക്കുന്ന തരത്തിലുള്ള മഞ്ഞുവീഴ്ച്ചയാണ് ഉണ്ടാവാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഠിനമായ തണുപ്പും ഇതിന്റെ ഭാഗമായി അയര്‍ലണ്ടിനെ വേട്ടയാടിയേക്കും.
ഡിസംബര്‍ അവസാനവാരം മുതല്‍ ഫെബ്രുവരിയുടെ ആദ്യവാരം വരെ കഠിനമായ തണുപ്പും മഞ്ഞുവീഴ്ച്ചയുമായിരിക്കുമെന്ന് എക്‌സാക്റ്റ വെതറിലെ കാലാവസ്ഥവിരീക്ഷകനായ ജെയിംസ് മാഡന്‍ പറഞ്ഞു. ഇക്കാലയളവിലെ ഏറ്റവും കഠിനമായ മഞ്ഞുവീഴ്ച്ചയായിരിക്കും അപ്പോള്‍ എന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ അറിയിക്കുന്നത്.
അതികഠിനമായ തണുപ്പോടുകൂടി പുതുവര്‍ഷത്തെ ഇത്തവണ വരവേല്‍ക്കേണ്ടിവരുമെന്നാണ് സൂചന.
തണുപ്പിന്റെയും മഞ്ഞു വീഴ്ച്ചയുടെയും കാര്യത്തില്‍ 2014 ജനുവരി അനുഭവപ്പെട്ടതില്‍ വച്ച് ഏറ്റവും കഠിനമായ തണുപ്പുകാലമായി മാറുമെന്നാണ് ജെയിംസ് മാഡന്‍ അറിയിക്കുന്നത്.
2010 ഡിസംബറിലും 1962/63 വര്‍ഷങ്ങളിലും അയര്‍ലണ്ടില്‍ അനുഭവപ്പെട്ട കഠിനമായ തണുപ്പിനേക്കാള്‍ ശക്തി ഈ മഞ്ഞുകാലത്തിനുണ്ടാവുമെന്നാണ് ജെയിംസ് പറയുന്നു.
മായോയിലും പരിസരപ്രദേശങ്ങളിലുമായിരിക്കും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് തണുപ്പ് കൂടുതല്‍ എന്നാണ് ജെയിംസ് വിലയിരുത്തുന്നത്. എന്നാല്‍ തീരദേശങ്ങളിലും തെക്കന്‍ ഭാഗങ്ങളിലും തണുപ്പിന്റെ കാഠിന്യം അത്രമാത്രം പ്രതിഫലിക്കില്ലെന്നും ജെയിംസ് കൂട്ടിച്ചേര്‍ത്തു.
ഗതാഗതസൗകര്യങ്ങളിലും വിദ്യാഭ്യാസ മേഖലകളിലും ചില തടസങ്ങള്‍ ഈ മഞ്ഞു വീഴ്ച്ച സൃഷ്ടിച്ചേക്കുമെന്നും ജെയിംസ് മുന്നറിയിപ്പു നല്‍കുന്നുണ്ട്. വൈദ്യുതി മേഖലയിലും തടസങ്ങള്‍ ഉണ്ടായേക്കാം. മഞ്ഞുവീഴ്ച്ച കൂടിയ അളവിലാകുമ്പോള്‍ വിമാന സര്‍വ്വീസുകളും നിര്‍ത്തിവയ്ക്കാന്‍ സാധ്യത ഉണ്ട്.

Scroll To Top