Saturday December 03, 2016
Latest Updates

പുതുവര്‍ഷം യുഎഇ എക്‌സ്‌ചേഞ്ചിനൊപ്പം ആഘോഷിക്കൂ… കരസ്ഥമാക്കാം ഐ പാഡ് മിനി !

പുതുവര്‍ഷം യുഎഇ എക്‌സ്‌ചേഞ്ചിനൊപ്പം ആഘോഷിക്കൂ… കരസ്ഥമാക്കാം ഐ പാഡ് മിനി !

ഡബ്ലിന്‍ :പുതുവര്‍ഷത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് യുഎഇ എക്‌സ്‌ചേഞ്ചിലൂടെ പണം കൈമാറിയാല്‍ നിങ്ങളെ ചിലപ്പോള്‍ കാത്തിരിക്കുന്നത് ഒരു ഐപാഡ് മിനി ആയിരിക്കും. പുതുവര്‍ഷത്തോട് അനുബന്ധിച്ച് യുഎഇ എക്‌സ്‌ചേഞ്ച് ഏര്‍പ്പെടുത്തിയ ‘ വിന്‍ ഐപാഡ് മിനി പ്രൊമോഷന്‍ അയര്‍ണ്ട് 2014’ എന്ന സമ്മാനപദ്ധതിയുടെ ഭാഗമായാണിത്.

നിങ്ങളില്‍ പലരും നാട്ടിലുള്ള സ്വന്തക്കാര്‍ക്കായി പണം അയക്കുന്നതിന് ഉപയോഗിക്കുന്നത് യുഎഇ എക്‌സ്‌ചേഞ്ചും അതുപോലുള്ള മറ്റു മാര്‍ഗങ്ങളുമാണല്ലോ. ഈ പുതു വര്‍ഷത്തില്‍ ആദ്യ മൂന്നു മാസങ്ങളില്‍ അയര്‍ലണ്ടിലെ യുഎഇ എക്‌സ്‌ചേഞ്ചു വഴി പണം അയക്കുന്ന മൂന്ന് ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ഐപാഡ് മിനി തന്നെ!

ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കുന്ന സമ്മാന പദ്ധതിയില്‍ നിങ്ങള്‍ക്ക്പങ്കെടുക്കാന്‍ യുഎഇ എക്‌സ്‌ചേഞ്ച് ബ്രാഞ്ച് വഴിയോ ഓണ്‍ലൈന്‍ വഴിയോ ഏതെങ്കിലും പണമിടപാടുകള്‍ നടത്തിയാല്‍ മാത്രം മതി.

അയര്‍ലണ്ടിലെ യുഎഇ എക്‌സ്‌ചേഞ്ച് ബ്രാഞ്ച് മുഖാന്തിരമോ www.money2anywhere.com/irl  മുഖാന്തിരമോ ഇടപാട് നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു ഐപാഡ് മിനി ലഭിക്കാനുള്ള ഭാഗ്യം ഉണ്ടാവുകയാണ്. ഇതിന്റെ ഭാഗ്യവാന്‍മാരെ തിരഞ്ഞെടുക്കുന്നത് 2014 ഏപ്രില്‍ 3നാണ്.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വില നല്‍കുന്നതിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് പ്രമോഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് യുഎഇ എക്‌സ്‌ചേഞ്ച് യുകെ ഡയറക്ടര്‍ മോഹന്‍ ഷെട്ടി പറഞ്ഞു .ഇത്തരം പ്രമോഷനുകളില്‍ പലതും ഉപഭോക്താക്കളുടെ സ്വപ്‌നങ്ങള്‍ പൂവണിയിക്കുമെന്നും ഇത്തരത്തിലുള്ള പദ്ധതികള്‍ ഇനിയും കൂടുതല്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.UAE-Exchange-Center

30 രാജ്യങ്ങളില്‍ വികസിച്ചു നില്‍ക്കുന്ന പണമിടപാടുകളുമായി യുഎഇ എക്‌സ്‌ചേഞ്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. 6 ലക്ഷത്തോളം ഉപഭോക്താക്കളും അവരുടെ സുഗമമായ പണമിടപാടുകളുമായി വിജയപതാക പാറിക്കുകയും ചെയ്തു കഴിഞ്ഞു. 150തോളം ബാങ്കുകളുമായുള്ള സുദൃഢമായ ബന്ധവും യുഎഇ എക്‌സ്‌ചേഞ്ച് നിലനിര്‍ത്തിപ്പോരുന്നുണ്ട്.
യുകെയില്‍ തന്നെ 13ന്നോളം ബ്രാഞ്ചുകളാണ് യുഎഇ എക്‌സ്‌ചേഞ്ചിനുള്ളത്. ഒന്ന് അയര്‍ലണ്ടിലും ഒന്ന് ജര്‍മ്മനിയിലും ഉണ്ട്. 40 രാജ്യങ്ങളില്‍ നിന്നായി 7000ത്തില്‍ അധികം ജോലിക്കാരാണ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. ഇതിനോടകം തന്നെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാനും ലോകത്തിലെ മികച്ച മണി ട്രാന്‍സ്ഫര്‍ സ്ഥാപനങ്ങളില്‍ ഒന്നാവാനും യുഎഇ എക്‌സ്‌ചേഞ്ചിനു സാധിച്ചിട്ടുമുണ്ട്.

ബാങ്ക് ട്രാന്‍സ്ഫറുകളും ഫോറിന്‍ എക്‌സ്‌ചേഞ്ചും ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫറുകളായ എക്‌സ്പ്രസ് മണി, മണിഗ്രാം തുടങ്ങിയിവയാണ് യുഎഇ എക്‌സ്‌ചേഞ്ചിന്റെ അയര്‍ലണ്ടിലുള്ള സര്‍വ്വീസുകള്‍. മത്സരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ www.money2anywhere.com/irl എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Scroll To Top