Wednesday December 07, 2016
Latest Updates

പുതിയ സര്‍ക്കാരില്‍ പ്രതീക്ഷ; ഓഹരി വിപണിയിലും കുതിപ്പ്

പുതിയ സര്‍ക്കാരില്‍ പ്രതീക്ഷ; ഓഹരി വിപണിയിലും കുതിപ്പ്

നരേന്ദ്ര മോഡി അധികാരമേറ്റെടുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സെന്‍സെക്‌സില്‍ കുതിപ്പ്. ഇന്ന് വ്യാപാരം ആരംഭിച്ച ഉടന്‍ ബോംബെ ഓഹരി സൂചിക സെന്‍സെക്‌സ് 25,000 പോയന്റ് കടന്നു. 344.19 പോയന്റ് ഉയര്‍ന്ന സെന്‍സെക്‌സ് 25,037.54 പോയന്റ് രേഖപ്പെടുത്തി. ഇത് രണ്ടാം തവണയാണ് സെന്‍സെക്‌സ് 25,000 പോയന്റ്  കവിയുന്നത്.

ഇന്ന് നിഫ്റ്റിയിലും ഉണര്‍വ് രേഖപ്പെടുത്തി. 90.35 പോയന്റ് നേട്ടത്തോടെ 7,457.45 പോയന്റിലാണ് വ്യാപാരം നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസവും സെന്‍സെക്‌സ് 25000 പോയിന്റ് കവിഞ്ഞിരുന്നു. ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത് മുതല്‍ നിഫ്റ്റിയും കുതിപ്പ് രേഖപ്പെടുത്തി.

Scroll To Top