Saturday December 03, 2016
Latest Updates

പുതിയ സര്‍ക്കാരില്‍ കണ്ണുനട്ട് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നു

പുതിയ സര്‍ക്കാരില്‍ കണ്ണുനട്ട് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നു

മുംബൈ: ഇന്ത്യന്‍ ഓഹരിവിപണിയില്‍ വിദേശ നിക്ഷേപം വര്‍ദ്ധിച്ചു. തെരഞ്ഞെടുപ്പിന് ശേഷം സുസ്ഥിര സര്‍ക്കാര്‍ നിലവില്‍ വരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക് വിദേശം നിക്ഷേപം ഒഴുകുന്നത്. കഴിഞ്ഞ മാസം വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് മാത്രം 9,602 കോടി രൂപയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഒഴുകി എത്തിയത്.

കഴിഞ്ഞ മാസം ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിന്ന് വിദേശ ധനകാര്യസ്ഥാപനങ്ങള്‍ 74,985  കോടി ഓഹരികള്‍ വാങ്ങി. ഇതില്‍  65,383 കോടി രൂപ വിലമതിക്കുന്ന ഓഹരികള്‍ വിറ്റഴിച്ചതായി സെബി പുറത്ത് വിട്ട റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ തുടര്‍ച്ചയായി എട്ടാം മാസവും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപം  എത്തിക്കൊണ്ടിരിക്കുകയാണ്. 2013 ഓഗസ്റ്റില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക്  5,923 കോടി രൂപയുടെ നഷ്ടം വരുത്തിയിരുന്നു.

അതിനു ശേഷം ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് ലാഭം മാത്രമേ നല്കിയിട്ടുള്ളൂ. ഈ വര്‍ഷം ആദ്യത്തെ നാല് മാസം കൊണ്ട് 32,777 കോടി രൂപയാണ് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്. ജനുവരിയില്‍ 174 കോടി രൂപയും ഫെബ്രുവരിയില്‍ 1,404 കോടി രൂപയും മാര്‍ച്ചില്‍ 20,077 കോടി രൂപയുമാണ് വിദേശത്ത് നിന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ എത്തിയത്.

Scroll To Top