Sunday December 04, 2016
Latest Updates

പുതിയ വീട് ലഭിക്കാതെ വാടക വീട് ഒഴിയില്ലെന്ന് ഡബ്ലിനിലെ യുവതി:വാടക വീടുകള്‍ കിട്ടാക്കനിയാവുന്നു

പുതിയ വീട് ലഭിക്കാതെ വാടക വീട് ഒഴിയില്ലെന്ന് ഡബ്ലിനിലെ യുവതി:വാടക വീടുകള്‍ കിട്ടാക്കനിയാവുന്നു

ഡബ്ലിന്‍: പുതിയ വീട് ലഭിക്കുന്നത് വരെ വാടക വീട്ടില്‍ നിന്ന് ഒഴിയില്ലെന്ന് ഡബ്ലിന്‍ സ്വദേശിനിയായ യുവതി. രണ്ട് വയസുള്ള കുട്ടിയുടെ അമ്മ കൂടിയായ കാരള്‍ മക്ഗീറാണ് വീട് ഒഴിയില്ലെന്ന് കടുംപിടുത്തം പിടിച്ച് നില്ക്കുന്നത്. വാടക വീട് ഒഴിഞ്ഞാല്‍ തനിക്ക് മുന്നില്‍ മറ്റ് പോവഴികള്‍ ഒന്നുമില്ലെന്ന് യുവതി പറഞ്ഞു. കഴിഞ്ഞ ഏതാനും നാളായി കാരള്‍ പുതിയ വീടിനായി ശ്രമിക്കുന്നുണ്ട്. 

എന്നാല്‍ ഇതുവരെയും വീട് ലഭിച്ചിട്ടില്ല. റെന്റല്‍ മാര്‍ക്കറ്റിലെ കൂടിയ വാടക നിരക്കും റെന്റ് അലവന്‍സ് വാങ്ങിയാണ് കാരള്‍ ജീവിക്കുന്നത് എന്നതുകൊണ്ടും പുതിയ വീട് കിട്ടാന്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി കാരള്‍ പറഞ്ഞു. ഡബ്ലിന്‍ സൌത്ത് ഇന്നര്‍ സിറ്റിയില്‍ കാരള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമയായ പ്രോപ്പര്‍ട്ടി ഡവലപ്പറെ പാപ്പരായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് റിസീവര്‍മാര്‍ക്ക് അവകാശം ലഭിക്കുകയും ഇതേതുടര്‍ന്ന് കാരള്‍ ഉള്‍പ്പെടെയുള്ള താമസക്കാര്‍ ഒഴിഞ്ഞുകൊടുക്കണമെന്ന് നോട്ടീസ് നല്‍കുകയുമായിരുന്നു. 

കാരളിന്റെ സമീപം താമസിക്കുന്നവര്‍ ഒഴിഞ്ഞു പോയി. എന്നാല്‍ തനിക്ക് മറ്റൊരു താമസ സൗകര്യം ലഭിക്കാതെ ഒഴിയാനാകില്ലെന്നാണ് കാരളിന്റെ നിലപാട്. ഇതിനിടെ വാടക കരാര്‍ അവസാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയുള്ള നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് കാരളിന് നല്കി വന്നിരുന്ന വാടക ധനസഹായം നിര്‍ത്തലാക്കി. ഇതോടെ കാരളിന്റെ ജീവിതം ആകെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ഡബ്ലിന്‍ 8, താല, കില്‍ഡെയര്‍ എന്നിവടങ്ങളിലാണ് കാരള്‍ പുതിയ വീടിനായി നോക്കുന്നത്.

വാടകയ്ക്ക് വീട് ലഭിക്കാതെ ഉഴലുന്ന നൂറു കണക്കിന് പേരുടെ പ്രതിനിധിയാണ് കാരള്‍.നാമാ പോലെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ പോലും കൈവശം ഉള്ള പതിനായിരത്തോളം വീടുകള്‍ അന്താരാഷ്ട്ര കുത്തക കമ്പനികള്‍ക്കായി ഒന്നിച്ചു ലീസിനോ,വില്പ്പനയ്‌ക്കോ നല്കാന്‍ തയാറായി ടെണ്ടര്‍ വിളിച്ചിരിക്കുകയാണ്.ഇനിയുള്ള കാലം വീടുകള്‍ വാടകകാലാവധി കഴിഞ്ഞു പുതുക്കിഎടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നൂറുകണക്കിന് പേര്‍ക്ക് കാരളിന്റെ അവസ്ഥയാവും വരാന്‍ പോകുന്നതെന്ന് ഡബ്ലിനിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു.

കുടിയേറ്റക്കാരുടെ അവസ്ഥയാണ് ഏറ്റവും കഷ്ട്ടമാവുകയെന്ന് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ ക്ഷേമ കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും,നിലവിലുള്ള ലേബര്‍ സ്ഥാനാര്‍ഥിയുമായ കൌണ്‍സിലര്‍ ഡേര്‍മര്‍ട്ട് ലൈസി പറഞ്ഞു.കുടിയേറ്റക്കാര്‍ സ്വന്തം നിലയില്‍ ഹൌസിംഗ് പ്രോജക്ട്ടുകളെ പറ്റി ആലോചിക്കേണ്ട കാലമായെന്ന് അദ്ദേഹം പറഞ്ഞു.അത്തരം പ്രോജക്ട്ടുകള്‍ക്കു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ പദ്ധതിയുണ്ടാക്കണമെന്ന് ലൈസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

Scroll To Top