Monday December 05, 2016
Latest Updates

പുതിയ മദ്യനയം നിയമമായി; ബാറുകള്‍ക്ക് ഇന്ന് നോട്ടീസ് നല്‍കും

പുതിയ മദ്യനയം നിയമമായി; ബാറുകള്‍ക്ക് ഇന്ന് നോട്ടീസ് നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയം നിയമമായി. എക്‌സൈസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് പതിയ മദ്യനയം നിയമമാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം മദ്യനയത്തിന് അംഗീകാരം നല്കിയിരുന്നു.

അതേസമയം സംസ്ഥാനത്തെ ബാറുകള്‍ അടച്ചു പൂട്ടാന്‍ ഇന്ന് മുതല്‍ നോട്ടീസ് നല്‍കിതുടങ്ങും. ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 312 ബാറുകളും നേരത്തെ പൂട്ടിയ 418 ബാറുകള്‍ക്കുമാണ് നോട്ടീസ് നല്‍കുക. സെപ്റ്റംബര്‍ 12 നു ബാറുകള്‍ പൂട്ടണമെന്നാണ് നിര്‍ദേശം.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം, നേരിട്ട് എത്തിയാകും ബാറുകള്‍ പൂട്ടാനുള്ള നിര്‍ദ്ദേശം നല്‍കുക. ഇന്ന് വൈകുന്നേരത്തിനകം പൂട്ടുന്ന മുഴുവന്‍ ബാറുകള്‍ക്കും നോട്ടീസ് നല്കും. ക്ലബ്ബുകളിലെയും പഞ്ചനക്ഷത്ര ഹോട്ടലുകളിലെയും ബാറുകള്‍ പ്രവര്‍ത്തിക്കുന്നതിനു നിയമതടസമില്ല.

Scroll To Top