Thursday December 08, 2016
Latest Updates

പുതിയ മദ്യനയം ആരാണ് വിശുദ്ധനെന്ന് സ്ഥാപിക്കാനുള്ള ശ്രമമെന്ന് ശശി തരൂര്‍

പുതിയ മദ്യനയം ആരാണ് വിശുദ്ധനെന്ന് സ്ഥാപിക്കാനുള്ള ശ്രമമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: പുതിയ മദ്യനയത്തിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. മദ്യനയം ജനകീയമെങ്കിലും അപ്രായോഗികമാണെന്ന് തരൂര്‍ പറഞ്ഞു. ആരാണ് കൂടുതല്‍ വിശുദ്ധരെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് പുതിയ മദ്യനയമെന്നും തരൂര്‍ പരിഹസിച്ചു. ടൂറിസം കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന് ഏറ്റവും വരുമാനം നേടിക്കൊടുക്കുന്നത് മദ്യനയമാണ്.

മദ്യനിരോധനം സംസ്ഥാന വരുമാനത്തിന്റെ 21 ശതമാനം നഷ്ടപ്പെടുത്തുമെന്നും തരൂര്‍ പറഞ്ഞു. സമ്പൂര്‍ണ്ണ മദ്യനിരോധനം മദ്യമാഫിയകളെ വളര്‍ത്തും. അന്യസംസ്ഥാനത്ത് നിന്നുള്ള മദ്യക്കടത്ത് വ്യാപകമാകുമെന്നും തരൂര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും മദ്യം കടത്താനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞതായും തരൂര്‍ പറഞ്ഞു.

ബാറുകള്‍ അടച്ചു പൂട്ടുന്നതിലൂടെ സംസ്ഥാനത്തെ 20,000 തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും. ഇത് കേരളത്തില്‍ തൊഴിലില്ലായ്മ വര്‍ധിപ്പിക്കും. ജോലി നഷ്ടപ്പെടുന്നവര്‍ തൊഴില്‍ തേടി അന്യ സംസ്ഥാനത്തേക്ക് പോകേണ്ടി വരുമെന്നും തരൂര്‍ പറഞ്ഞു.

Scroll To Top