Wednesday December 07, 2016
Latest Updates

പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനുകളുമായി ടെലികോം കമ്പനികള്‍

പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനുകളുമായി ടെലികോം കമ്പനികള്‍

ഡബ്ലിന്‍:ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ ബ്രെഡ്ബാന്‍ഡ് പ്ലാനുകളുമായി രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍. പുതിയ ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേയ്ക്കുള്ള ബ്രോഡ്ബാന്‍ഡ് ചാര്‍ജ്ജ് വെട്ടിക്കുറയ്ക്കുകയാണ് സ്‌കൈ ചെയ്തിട്ടുള്ളത്. ട്രിപ്പിള്‍ പ്ലേ പ്ലാന്‍ വഴി 100 യൂറോ ക്യാഷ് ബാക്ക് നല്‍കുന്ന ഓഫറാണ് എയര്‍ നല്‍കുന്നത്.

സ്‌കൈ കണക്ഷന്‍ എടുക്കുന്ന പുതിയ ഉപഭോക്താക്കള്‍ക്ക് ബ്രോഡ്ബാന്‍ഡ്, ടെലിഫോണ്‍ കോളുകള്‍, സ്‌കൈ ടിവി ഒറിജിനല്‍ എന്നീ സര്‍വീസുകള്‍ മാസം വെറും 55 യൂറോയ്ക്ക് കമ്പനി ലഭ്യമാക്കുന്നു. ഇത് വര്‍ഷത്തില്‍ 354 യൂറോയോളം ഉപഭോക്താക്കള്‍ക്ക് ളാഭം നല്‍കുമെന്നും കമ്പനി പറയുന്നു. നിലവിലുള്ള സ്‌കൈ ടിവി ഉപഭോക്താക്കള്‍ക്ക് ബ്രോഡ്ബാന്‍ഡ്, ടെലിഫോണ്‍ എന്നീ സര്‍വീസുകള്‍ മാസത്തില്‍ 35 യൂറോയ്ക്കും കമ്പനി ലഭ്യമാക്കും.

ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി എയറും വന്‍ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. അണ്‍ലിമിറ്റഡ് 100 എംബി ഫൈബര്‍ ബ്രോഡ്ബാന്‍ഡ്, അണ്‍ലിമിറ്റഡ് ഓഫ് പീക്ക് നാഷണല്‍ കോളുകള്‍ എന്നിവയാണ് എയറിന്റെ ഓഫറുകള്‍. ആദ്യ ആറു മാസങ്ങളില്‍ ഇതിന് 52 യൂറോയും, പിന്നീടുള്ള ഓരോ മാസവും 62 യൂറോ വീതവുമാണ് ഇതിന് ഈടാക്കുക.

Scroll To Top