Saturday December 03, 2016
Latest Updates

പുതിയ ബാങ്ക് ചാര്‍ജുകള്‍ ഏര്‍പ്പെടുത്തല്‍ :ഉപഭോക്താക്കള്‍ ബാങ്ക് അക്കൌണ്ടുകള്‍ മാറി പ്രതിഷേധിക്കുന്നു

പുതിയ ബാങ്ക് ചാര്‍ജുകള്‍ ഏര്‍പ്പെടുത്തല്‍ :ഉപഭോക്താക്കള്‍ ബാങ്ക് അക്കൌണ്ടുകള്‍ മാറി പ്രതിഷേധിക്കുന്നു

ഡബ്ലിന്‍ :രാജ്യത്തെ ബാങ്കുകള്‍ ഏര്‍പ്പെടുത്തിയ പുതിയ ബാങ്ക് ചാര്‍ജുകള്‍ പ്രശ്‌നം സൃഷ്ടിക്കുന്നതായി പഠനറിപ്പോര്‍ട്ടുകള്‍ .

ബാങ്ക് അക്കൗണ്ട് ദിനം പ്രതി ഉപയോഗിക്കുന്ന മൂന്നിലൊരു വിഭാഗം ആളുകള്‍ക്കും പുതിയ ബാങ്ക് ചാര്‍ജുകള്‍ പ്രശ്‌നം സൃഷ്ടിക്കുന്നു.
മുന്‍ വര്‍ഷങ്ങളില്‍ സൗജന്യമായി ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്ന പല വമ്പന്‍ ബാങ്കുകളും ഇപ്പോള്‍ സേവനങ്ങള്‍ക്കായി പണം ഈടാക്കിത്തുടങ്ങിയിട്ടുണ്ട്.

ഇത്തരത്തില്‍ ചാര്‍ജുകള്‍ ഈടാക്കുന്നത് തടയാനായി ആയിരക്കണക്കിനാളുകളാണ് ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്ന പണം മുഴുവനായും പിന്‍വലിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചേര്‍ന്നത്. എടിഎമ്മില്‍ നിന്നും ഓരോ തവണ കാശെടുക്കുമ്പോഴും തങ്ങളില്‍ നിന്നും ബാങ്ക് ചാര്‍ജ് ഈടാക്കുന്നത് തടയാനായാണ് പലരും തങ്ങളുടെ അക്കൗണ്ട് പിന്‍വലിച്ചത്.

ഉപഭോക്താക്കളുടെ ഡെബിറ്റ്, ലേസര്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് ചാര്‍ജ് ഈടാക്കുന്നതിനെതിരെയും ആളുകള്‍ പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്.

ഒരു കുടുംബത്തിലെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്ന അംഗങ്ങള്‍ ഒരു വര്‍ഷം ശരാശരി 260 യൂറോ ബാങ്ക് ചാര്‍ജുകളുടെ പേരില്‍ ചിലവഴിക്കേണ്ടി വന്നിരിക്കുന്നതായാണ് കണക്കുകളില്‍ വ്യക്തമാവുന്നത്.ചില ആളുകള്‍ക്കിത് 500 യൂറോ വരെയാണ്.

ചാര്‍ജുകള്‍ കൂടുതലായി ഈടാക്കുന്ന ബാങ്കുകളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ അക്കൗണ്ടുകള്‍ ലഭിക്കുന്ന ബാങ്കുകളിലേക്ക് മാറാനുള്ള പ്രേരണയും ഇതുവഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. നാഷണല്‍ കണ്‍സ്യൂമര്‍ ഏജന്‍സി (എന്‍സിഎ) നടത്തിയ സര്‍വ്വേയിലാണ് വിവരങ്ങള്‍ വ്യക്തമായത്.

ബാങ്ക്ഡാ ചാര്‍ജ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ന്‍സ്‌കേ ബാങ്കിന്റെ 8,000ത്തോളം ഉപഭോക്താക്കള്‍ക്ക് അവരുടെ കറണ്ട്, സേവിംഗ്‌സ് അക്കൗണ്ടുകള്‍ ബാങ്ക് അനുവദിച്ച സമയത്തിനുള്ളില്‍ ക്ലോസ് ചെയ്യാന്‍ സാധിക്കാത്തതു മുതലാണ് യഥാര്‍ത്ഥത്തില്‍ പ്രശ്‌നങ്ങള്‍ ശ്രദ്ധ പിടിച്ചു തുടങ്ങിയത്. ഡാനിഷ് ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന് ഇവിടെയുള്ള റീടെയ്ല്‍ ബാങ്കിംഗില്‍ നിന്നും പിന്‍മാറേണ്ടി വരികയും ചെയ്തു.

നൂറുകണക്കിന് ഉപഭോക്താക്കളാണ് സ്‌പെഷ്യല്‍ ഹെല്‍പ് ലൈനില്‍ വിളിച്ച് തങ്ങളുടെ അക്കൗണ്ട് ഡാന്‍സ്‌കേ ബാങ്കില്‍ നിന്നും പിന്‍വലിക്കുന്നതായി അറിയിച്ചിരുന്നത്. ഇത്തരത്തില്‍ പിന്‍വലിക്കപ്പെടുന്ന പണം കുറഞ്ഞ നിരക്കുകള്‍ മാത്രം ഈടാക്കുന്ന ബാങ്കുകളില്‍ നിക്ഷേപിക്കുകയാണ് ഉപഭോക്താക്കള്‍ ചെയ്തതെന്നാണ് ഒരു വക്താവ് അറിയിക്കുന്നത്.

ഡാന്‍സ്‌കേ ബാങ്കില്‍ നിന്നും അക്കൗണ്ട് പിന്‍വലിച്ച ഉപഭോക്താക്കള്‍ പുതിയ അക്കൗണ്ട് എടുക്കുന്നതിനായി കാത്തിരുന്നത് തീരെ പ്രതീക്ഷിക്കാത്ത കാര്യമായിരുന്നുവെന്നാണ് ബാങ്ക് ഓഫ് അയര്‍ലണ്ട് അറിയിച്ചത്.ബാങ്ക് ഓഫ് അയര്‍ലണ്ടും ഇപ്പോള്‍ പുതിയ ബാങ്ക് ചാര്‍ജുകള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങുകയാണ്.

ഡാന്‍സ്‌കേ അക്കൗണ്ട് പിന്‍വലിച്ച ഉപഭോക്താക്കള്‍ക്ക് പെര്‍മനന്റ് ടിഎസ്ബി ആയി മാറി 500 യൂറോയോളമാണ് ലഭിച്ചത്. കഴിഞ്ഞ കുറച്ചാഴ്ച്ചകളെ അപേക്ഷിച്ച് 50ശതമാനം വര്‍ദ്ധനവാണ് ഇത്തരം പിന്‍വലിക്കലുകളില്‍ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്‍സിഎയുടെ ബിഹാവിയര്‍ ആന്‍ഡ് ആറ്റിറ്റിയൂഡ് നടത്തിയ സര്‍വ്വേയില്‍ 34ശതമാനത്തോളം പ്രായപൂര്‍ത്തിയായ ബാങ്ക് ഉപഭോക്താക്കള്‍ക്കും ലഭിച്ചിരുന്ന സൗജന്യ ബാങ്കിംഗ് സേവനങ്ങള്‍ നിര്‍ത്തലാക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.
35നും 49നും ഇടയില്‍ പ്രായമുള്ളവരെയാണ് ഇത്തരം ബാങ്ക് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രശ്‌നത്തിലാക്കിയതെന്നാണ് റിസര്‍ച്ച് തെളിയിക്കുന്നത്.

ഇപ്പോഴത്തെ ഉപഭോക്താക്കളോട് എഐബി ആവശ്യപ്പെടുന്നത് അക്കൗണ്ടില്‍ 2,500 യൂറോ എങ്കിലും നിലനിര്‍ത്താന്‍ ശ്രമിക്കാനാണ്. അങ്ങിനെയാണെങ്കില്‍ ഒരു തവണത്തെ ട്രാന്‍സാക്ഷന് 35സെന്റ് മാത്രമേ ഈടാക്കപ്പെടുകയുള്ളൂവെന്നും ബാങ്ക് അറിയിക്കുന്നുണ്ട്.
അക്കൗണ്ട് ക്രഡിറ്റ് ചെയ്യപ്പെടാതിരിക്കുകയാണെങ്കില്‍ 5യൂറോ വച്ച് ഇടക്കാലത്തില്‍ ബാങ്ക് ഓഫ് അയര്‍ലണ്ട് ഈടാക്കുന്നുണ്ട്. കൂടാതെ 3,000 യൂറോ അക്കൗണ്ടില്‍ വയ്ക്കാന്‍ സാധിക്കാത്ത ഉപഭോക്താവിന് ഒരു തവണത്തെ ട്രാന്‍സാക്ഷന് 40സെന്റ് വച്ചും ബാങ്ക് ഈടാക്കുന്നുണ്ട്.

6ശതമാനത്തോളം ഉപഭോക്താക്കളും മറ്റു ബാങ്കുകളിലേക്ക് അക്കൗണ്ടുകള്‍ മാറ്റിയതായാണ് എന്‍സിഎ പഠനം തെളിയിക്കുന്നത്. കൂടുതലാളുകള്‍ ഇനിയും ബാങ്കുകള്‍ മാറ്റാനുള്ള സാധ്യതയും കൂടുകയാണ്.

അനവധി ഉപഭോക്താക്കള്‍ ഇതിനകം തന്നെ പണം പിന്‍വലിച്ചു കഴിഞ്ഞുവെന്നും അവരില്‍ പലരും തങ്ങളുടെ ക്രഡിറ്റ്കാര്‍ഡ് ഉപയോഗിക്കുന്നത് കുറച്ചിരിക്കുകയാണെന്നുമാണ് റിസര്‍ച്ചില്‍ തെളിഞ്ഞിരിക്കുന്നതെന്ന് എന്‍സിഎ ഡയറക്ടര്‍ ഫെര്‍ഗല്‍ ഒ’ലീറി പറഞ്ഞു.

Scroll To Top