Friday December 09, 2016
Latest Updates

പുതിയ പൗരന്‍മാര്‍ക്ക് കൌണ്ടികള്‍ തോറും വമ്പന്‍ സ്വീകരണം: ഡണ്‍ലേരിയില്‍ ഒക്ടോബര്‍ 15ന് തുടക്കമാവും

പുതിയ പൗരന്‍മാര്‍ക്ക് കൌണ്ടികള്‍ തോറും വമ്പന്‍ സ്വീകരണം: ഡണ്‍ലേരിയില്‍ ഒക്ടോബര്‍ 15ന് തുടക്കമാവും

ഡബ്ലിന്‍ : പുതുതായി പൗരത്വം സ്വീകരിച്ച വ്യക്തികള്‍ക്കായും രാജ്യത്തെ കുടിയേറ്റക്കാര്‍ക്കുമായി രാജ്യത്തെ സോഷ്യല്‍ ഇന്‍ക്ലുഷന്‍ വാരമായ ഒക്ടോബര്‍ 12 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ രാജ്യമെമ്പാടും പൗരത്വ ആഘോഷങ്ങള്‍ക്ക് തുടക്കമിടാന്‍ തീരുമാനമായി

അതാത് കൗണ്ടി കൌണ്‍സില്‍ ഓഫിസ് സന്ദര്‍ശിക്കാനും കൗണ്‍സിലര്‍മാരെ കാണാനും അടുത്ത ലോക്കല്‍ ഇലക്ഷനു വോട്ടു രേഖപ്പെടുത്താനോ മത്സരിക്കാനോ തയ്യാറെടുക്കാനും പുതിയ പൗരന്‍മാരെ പ്രോത്സാഹിപ്പിക്കുകയാണ് ഈ പരിപാടി ലക്ഷ്യമിടുന്നതെന്ന് ഡണ്‍ലേരി പ്രവശ്യ കൗണ്‍സില്‍ സോഷ്യല്‍ ഇന്‍ക്ലുഷന്‍ ഓഫീസര്‍ റബേക്ക ഫൊസാര്‍ഡ് പറഞ്ഞു.

ഒക്ടോബര്‍ 15ന് വൈകിട്ട് 7മണിയോടെ ഡണ്‍ലേരിയില്‍ ആരംഭിക്കുന്ന ചടങ്ങോടെ രാജ്യത്തെ പൗരത്വ ആഘോഷങ്ങള്‍ക്ക് തുടക്കമാവും . ചെയര്‍പേഴ്‌സണ്‍ കെറി സ്മിത്ത് എങ്ങിനെയാണ് പ്രവശ്യ പൗരന്‍മാരെ സ്വീകരിക്കുന്നത് എന്നതിനെ പറ്റി വിവരണം നല്‍കും എന്നും ഫൊസാര്‍ഡ് അറിയിച്ചു. ചടങ്ങില്‍ വച്ചുതന്നെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.

ഐറിഷ് സര്‍ക്കാരിന്റെ ഔദ്യോഗിക പൗരത്വ വിതരണം ഒരു തിടുക്കപ്പെട്ട ചടങ്ങാണെന്നും, പ്രധാനമായും 4000ത്തോളം ആളുകള്‍ക്കൊക്കെ ഒരേസമയം പൗരത്വം നല്‍കേണ്ടി വരുന്ന ഡബ്ലിനിലെ ചടങ്ങില്‍ നിന്നും വ്യത്യസ്തമായാണ് ഡണ്‍ലേരിയിലെ ചടങ്ങെന്നും റബേക്ക ഫൊസാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

.അയര്‍ലണ്ട് പൗരത്വം നല്‍കുക എന്നത് പ്രധാനപ്പെട്ട ചടങ്ങുതന്നെയാണെന്നും തങ്ങളുടെ എല്ലാ പുതിയ പൗരന്‍മാരെയും ഔദ്യോഗികമായി തന്നെ പ്രവശ്യയിലേക്ക് ക്ഷണിക്കുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഷ്ടതകള്‍ സഹിച്ച് കഠിനാധ്വാനം ചെയ്ത് പ്രവശ്യയില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കി ഐറിഷുകാരായി മാറ്റുന്നതിനു വേണ്ടി നടത്തുന്ന പരിപാടിയായാണ് ഫൊസാര്‍ഡ് ചടങ്ങിനെ കാണുന്നത്.

എല്ലാപ്രവശ്യയിലും ലോക്കല്‍ അതോറിറ്റികളിലും ഇത്തരം ഇഴുകിച്ചേര്‍ക്കലുകള്‍ നടത്തുന്നുണ്ടെന്നും മീറ്റിംഗുകളിലൂടെയും വാക്കാലും ഇത്തരം പരിപാടികളിലൂടെയും നടത്തപ്പെടുന്ന കൂടിച്ചേരലുകളാണ് ഇതിന് ഏറ്റവും അനുയോജ്യമായ മാര്‍ഗം എന്നും അവര്‍ പറഞ്ഞു.

പരിപാടിയില്‍ പങ്കുകൊള്ളുന്നതിനായുള്ള ക്ഷണം സ്വീകരിക്കുന്നതിനായി എല്ലാ പൗരന്‍മാരോടും താമസിക്കുന്ന പ്രവശ്യയിലെ സോഷ്യല്‍ ഇന്‍ക്ലുഷന്‍ ഓഫീസുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Scroll To Top