Wednesday December 07, 2016
Latest Updates

പുതിയ പോസ്റ്റല്‍ കോഡ് എമര്‍ജന്‍സി സര്‍വീസിനെ താളം തെറ്റിക്കുമെന്ന് പരാതി 

പുതിയ പോസ്റ്റല്‍ കോഡ് എമര്‍ജന്‍സി സര്‍വീസിനെ താളം തെറ്റിക്കുമെന്ന് പരാതി 

ഡബ്ലിന്‍: അടുത്ത വര്‍ഷം നടപ്പിലാക്കാനിരിക്കുന്ന പോസ്റ്റല്‍ കോഡ് സംവിധാനം എമര്‍ജന്‍സി സര്‍വീസിനെ താളം തെറ്റിക്കുമെന്ന് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് അസോസിയേഷന്‍. പുതിയ പോസ്റ്റല്‍ കോഡ് നിലവില്‍ വരുന്നതോടെ അഗ്‌നിശമന സേനയും എമര്‍ജന്‍സി സര്‍വീസും തെറ്റായ വിലാസങ്ങളിലേക്ക് നയിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ജനങ്ങളുടെ ജീവന്‍ പോലും അപകടത്തിലാക്കുമെന്ന് ഐറിഷ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് അസോസിയേഷന്റെ ചെയര്‍മാന്‍ ജോണ്‍ കിഡ് പറഞ്ഞു. 

പുതിയ പോസ്റ്റല്‍ കോഡുകള്‍ ക്രമരഹിതമാണെന്നാണ് എമര്‍ജന്‍സി സര്‍വീസ് ജീവനക്കാരുടെ പരാതി. ഉദാഹരണത്തിന് ഡബ്ലിനിലെ ഒരു വീടിന്റെ പോസ്റ്റല്‍ കോഡ് D11 ZXQ8 എന്നാണെങ്കില്‍ തൊട്ട് അടുത്ത വീടിന്റെ പോസ്റ്റല്‍ കോഡ് D11 67TR എന്നായിരിക്കും. പുതിയ പോസ്റ്റല്‍ കോഡ് സമ്പ്രദായ അനുസരിച്ച് അടുത്തടുത്ത വീടുകള്‍ക്ക് പോലും പരസ്പ്പര ബന്ധമില്ലാത്ത കോഡുകളാണ് ലഭിക്കാന്‍ പോകുന്നതെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി. ഇത് അടിയന്തര സാഹചര്യങ്ങളില്‍ എത്തേണ്ട എമര്‍ജന്‍സി സര്‍വീസിനെ വഴി തെറ്റിക്കുമെന്നും അസോസിയേഷന്‍ പറഞ്ഞു. 

7 അക്കമുള്ള പോസ്റ്റല്‍ കോഡാണ് ഐറിഷ് പോസ്റ്റല്‍ വകുപ്പ് അടുത്ത വര്‍ഷം അവതരിപ്പിക്കാനിരിക്കുന്നത്. 7 അക്ക കോഡിന്റെ ആദ്യ മൂന്ന് അക്കം റൂട്ടിംഗ് കീയും അവസാന നാലക്കം യുണീക്ക് ഐഡന്റിഫയര്‍ എന്നുമാണ് അറിയപ്പെടുന്നത്. പുതിയ കോഡ് സമ്പ്രദായം അനുസരിച്ച് ഓരോ വിലാസക്കാരനെയും പ്രത്യേകം തിരിച്ചറിയാനാകുമെന്നാണ് പോസ്റ്റല്‍ വകുപ്പിന്റെ വാദം

Scroll To Top