Saturday December 10, 2016
Latest Updates

പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിന്റെ തിരക്കഥ മോഷണം പോയി

പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിന്റെ തിരക്കഥ മോഷണം പോയി

ജെയിംസ്  ബോണ്ട് സീരിസിലെ ഏറ്റവും പുതിയ ചിത്രം സ്‌പെക്ട്രയുടെ തിരക്കഥ മോഷണം പോയി. സോണി പിക്‌ച്ചേഴ്‌സിന്റെ കമ്പ്യൂട്ടര്‍ ഹാക്കുചെയ്താണ് സ്‌പെക്ട്രയുടെ തിരക്കഥ മോഷ്ടിച്ചത്.തിരക്കഥയോടൊപ്പം സുപ്രധാന രേഖകളും മോഷണം പോയി. നവംബര്‍ 24 നാണ് ഹാക്കിംഗ് നടന്നതെങ്കിലും ശനിയാഴ്ചയാണ് ചിത്രത്തിന്റെ തിരക്കഥ മോഷ്ടിക്കപ്പെട്ടതായി സോണി സ്ഥിരീകരിച്ചത്.

മോഷണത്തെ തുടര്‍ന്ന് സ്‌പെക്ട്ര ഉള്‍പ്പെടെയുള്ള സിനിമകളുടെ ചിത്രീകരണം നിര്‍ത്തി വച്ചതായി സോണി അറിയിച്ചു. ഈ മാസമാണ് സ്‌പെക്ട്രയുടെ ചിത്രീകരണം തുടങ്ങിയത്. അടുത്ത വര്‍ഷം നവംബറിലാണ് ചിത്രം റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ തിരക്കഥ മോഷ്ടിക്കപ്പെട്ടതോടെ റിലീസ് നീളും. മുന്‍ സീരീസുകളില്‍ ജയിംസ് ബോണ്ടായ ഡാനിയല്‍ ക്രെയ്ഗ് തന്നെയാണ് ഇത്തവണയും ബോണ്ടാകുന്നത്.

Scroll To Top