Friday December 09, 2016
Latest Updates

പുതിയ ജൂനിയര്‍ മന്ത്രിമാര്‍ ചുമതലയേറ്റു,ജോ കോസ്റ്റലയും ,ജോണ്‍ പെറിയും പുറത്ത് 

പുതിയ ജൂനിയര്‍ മന്ത്രിമാര്‍ ചുമതലയേറ്റു,ജോ കോസ്റ്റലയും ,ജോണ്‍ പെറിയും പുറത്ത് 

ഡബ്ലിന്‍: ഐറിഷ് മന്ത്രിസഭയുടെ രണ്ടാം ഘട്ട പുനസംഘടനയിലൂടെ നിരവധി പുതുമുഖങ്ങള്‍ കൂടി ജൂനിയര്‍ മന്ത്രിമാരായി ഇന്നലെ ചുമതലയേറ്റു.ഒട്ടേറെ പുതുമുഖങ്ങള്‍ മന്ത്രിസഭയിലേക്ക് വന്നപ്പോള്‍, ജോ കൊസ്റ്റെലോ, സിറാന്‍ കാനോണ്‍ , ഫെര്‍ഗൂസ്, ഡിന്നി, ജോണ്‍ പെറി തുടങ്ങിയവര്‍ക്ക് സ്ഥാനംനഷ്ടപ്പെട്ടു. 

ഫിനഗേല്‍ പാര്‍ട്ടിയുടെ ജൂനിയര്‍ മന്ത്രിമാരും വകുപ്പുകളും:
സൈമണ്‍ ഹാരിസ് ( ധനകാര്യം ). ഡാര മര്‍ഫി( വിദേശകാര്യം )പോള്‍ കിയോഗ് ( ചീഫ് വീപ്,പാര്‍ലമെന്ററികാര്യം,പ്രധിരോധം ) ഡാമിയന്‍ (ഇംഗ്ലീഷ് വിദ്യാഭ്യാസ വകുപ്പ് , തൊഴില്‍ )ടോം ഹെയ്‌സ് (കൃഷി, ഭക്ഷ്യ, മറൈന്‍വകുപ്പുകള്‍ )ജോ മഘ് (ആര്‍ട്‌സ്, (ഹെറിറ്റേജ്,കമ്മ്യൂണിക്കേഷന്‍സ്, ഊര്‍ജവും പ്രകൃതിവിഭവവും)മൈക്കല്‍ റിംഗ് ( ഗതാഗതം ടൂറിസം സ്‌പോര്‍ട്‌സ്)പൌഡി കൊഫി ( പരിസ്ഥിതി വകുപ്പും ഹൌസിംഗ് വകുപ്പും) ജിമ്മി ദീനിഹാന്‍ (പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയും കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട
വിദേശകാര്യ വകുപ്പും) 

ലേബര്‍ ജൂനിയര്‍ മന്ത്രിമാര്‍:

ജെഡ് നാഷ്, (ബിസിനസ്, എംപ്ലോയ്‌മെന്റ് വകുപ്പുകള്‍ )കാത്ത്‌ലീന്‍ ലീഞ്ച് (ആരോഗ്യം ), ആന്‍ ഫെലന്‍,( കൃഷി ഭക്ഷ്യ,മറൈന്‍ വകുപ്പുകളും ഗ്രാമീണ സമ്പദ്ഘടന വികസനവും )എദൊന്‍,( ജസ്റ്റിസ്, ഇക്വാളിറ്റി, ആര്‍ട്‌സ് ഹെറിറ്റേജ് വകുപ്പുകള്‍) ഷീന്‍ ഷെര്‍ലോക്ക്, വിദേശകാര്യവകുപ്പ്, ഓഡിഎ, ട്രേഡ് പ്രമോഷന്‍, നോര്‍ത്ത് സൌത്ത് സഹകരണം വര്‍ധിപ്പിക്കല്‍)

Scroll To Top