Wednesday December 07, 2016
Latest Updates

പുതിയ ജലനിരക്ക് തടയാന്‍ നൂതന ആശയവുമായി ലിമെറിക്ക് സ്വദേശി!

പുതിയ ജലനിരക്ക് തടയാന്‍ നൂതന ആശയവുമായി ലിമെറിക്ക് സ്വദേശി!

ഡബ്ലിന്‍: പുതിയ ജലനിരക്ക് നിലവില്‍ വന്ന സാഹചര്യത്തില്‍ പോക്കറ്റ് കാലിയാകാതെ എങ്ങനെ വാട്ടര്‍ നിയന്ത്രിക്കാമെന്ന് ഉപഭോക്താക്കള്‍ തലപുകയ്ക്കുന്നതിനിടെ നൂതന ആശയവുമായി ഒരു ലിമെറിക്ക് പൌരന്‍ രംഗത്ത്. വെയ്ന്‍ മാഡിഗന്‍ എന്ന യുവാവാണ് നൂതന ആശയവുമായി രംഗത്ത് വന്നത്.എന്താണ് ഇയാള്‍ അവതരിപ്പിച്ച ആശയം എന്നാകും. അത് മറ്റൊന്നുമല്ല, കുളി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മഴയത്ത് ചെയ്യുക എന്നതാണ് വാട്ടര്‍ ബില്ല് പ്രതിരോധിക്കാനുള്ള വെയ്‌ന്റെ ആശയം. ഈ മാതൃകയ്ക്ക് ഇയാള്‍ തന്നെ തുടക്കമിടുകയും ചെയ്തു. 

ലിമെറിക്കില്‍ പൊതുവഴിയില്‍ പരസ്യമായി മഴയത്ത് കുളിച്ച വെയ്ന്‍ അതിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഏതായാലും വെയ്‌ന്റെ നൂതന ആശയത്തിന് ഫെയ്‌സ്ബുക്കില്‍ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് നൂറു കണക്കിന് ലൈക്കും ഷെയറും ഇതിനകം ലഭിച്ചു കഴിഞ്ഞു.മഴയില്ലാത്ത സമയത്ത് എന്ത് ചെയ്യുമെന്ന് മാഡിഗന്‍ ,പറഞ്ഞിട്ടില്ല !

വഴിയില്‍ കുളിച്ച തനിക്കെതിരെ ഈ വെള്ളത്തിന് ചാര്‍ജ് ഈടാക്കുമോ എന്ന് വെയ്ന്‍ ഐറിഷ് വാട്ടറിനെ വെല്ലുവിളിക്കുകയും ചെയ്തു. വെയ്‌ന്റെ ആശയം എല്ലാവരും പിന്തുടര്‍ന്നാല്‍ ഐറിഷ് വാട്ടര്‍ വെള്ളം കുടിക്കുമോ എന്ന് മാത്രമേ ഇനി അറിയാനുള്ളൂ.

Scroll To Top