Friday December 09, 2016
Latest Updates

പുതിയ കമ്പനി നിയമം വരുന്നു; നിലവില്‍ കമ്പനി ഉള്ളവരും തുടങ്ങുന്നവരും അറിയേണ്ടത്

പുതിയ കമ്പനി നിയമം വരുന്നു; നിലവില്‍ കമ്പനി ഉള്ളവരും തുടങ്ങുന്നവരും അറിയേണ്ടത്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കമ്പനി ഉള്ളവരും പുതിയതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു.പുതിയ കമ്പനീസ് ബില്‍ നിയമമാകുമ്പോള്‍ ഇത് സംബന്ധിച്ച് കൃത്യമായ ധാരണയുള്ളവരായിരിക്കണം സ്വകാര്യ കമ്പനി നടത്തിപ്പുകാര്‍. ഈ വര്‍ഷം അവസാനത്തോടെ കമ്പനീസ് ബില്‍ നിയമമാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ നിയമം നിലവില്‍ വരുന്നതോടെ സ്വകാര്യ മേഖലയില്‍ രണ്ട് തരം കമ്പനികളാണ് ഉണ്ടാവുക. ഒന്ന് ഷെയറുകളാല്‍ പരിമിതപ്പെടുത്തിയിരിക്കുന്ന സി.എല്‍.എസ് കാറ്റഗറി കമ്പനി. രണ്ടാമത്തെ വിഭാഗം ഡെസിഗ്‌നേറ്റഡ് ആക്ടിവിറ്റി കമ്പനി അഥവാ ഡി.എ.സി എന്നറിയപ്പെടുന്നു. 

പുതിയ രണ്ട് ഘടനകളില്‍ സി.എല്‍.എസ് കാറ്റഗറി കമ്പനിയാണ് കൂടുതല്‍ കാര്യക്ഷമമായത്. സി.എല്‍.എസ് കാറ്റഗറിയിലുള്ള കമ്പനികള്‍ക്ക് ഒരു ഡയറക്ടര്‍ മാത്രം മതിയാകും.ഓഹരി ഉടമകള്‍ക്ക് എഴുതി നല്‍കിയ പ്രമേയത്തിലൂടെ വിളിച്ച് ചേര്‍ക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഷെയറുകള്‍ പിന്‍വലിക്കുകയും ചെയ്യാം. അതേസമയം ഡി.എ.സി വിഭാഗം കമ്പനിയില്‍ കുറഞ്ഞത് രണ്ട് ഡയറക്ടര്‍മാരെങ്കിലും ഉണ്ടായിരിക്കണം. ഡി.എ.സി കമ്പനികളില്‍ ഒന്നിലധികം ഓഹരി ഉടമകളുണ്ടെങ്കില്‍ എല്ലാ വര്‍ഷവും വാര്‍ഷിക ജനറല്‍ ബോഡി യോഗം വിളിക്കേണ്ടതാണ്. 

പുതിയ നിര്‍ദ്ദേശങ്ങളോടെ കമ്പനി നിയമം നിലവില്‍ വരുന്നതോടെ അയര്‍ലണ്ടില്‍ ബിസിനസ് തുടങ്ങാനുള്ള വ്യവസ്ഥകള്‍ ലളിതമാകുമെന്നും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും കമ്പനി നിയമ രംഗത്തെ വിദഗ്ദര്‍ പറഞ്ഞു. നിയമം നിലവില്‍ വരുന്നതോടെ അഭ്യന്തര കമ്പനികളുടെ ലയനം ഉള്‍പ്പെടെ ഇപ്പോള്‍ നിയന്ത്രണ വിധേയമായ പല കാര്യങ്ങളിലും കടുത്ത നിയന്ത്രണം നീക്കപ്പെടും. ഉദാഹരണത്തിന് തങ്ങളുടെ തന്നെ ഷെയറുകള്‍ വാങ്ങുന്നതിന് ധനസഹായം ചെയ്യുന്നതിന് ഇപ്പോള്‍ കമ്പനികള്‍ക്ക് വിലക്കുണ്ട്. ഇത്തരം നിയന്ത്രണങ്ങള്‍ എല്ലാം പിന്‍വലിക്കും.

Scroll To Top