Saturday December 03, 2016
Latest Updates

പുതിയ ഐറിഷ് പൗരന്‍മാര്‍ക്ക് താലയില്‍ സ്വീകരണം:മലയാളികള്‍ക്കും സ്വാഗതം

പുതിയ ഐറിഷ് പൗരന്‍മാര്‍ക്ക് താലയില്‍ സ്വീകരണം:മലയാളികള്‍ക്കും സ്വാഗതം

താല: സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിലെ സോഷ്യല്‍ ഇന്‍ക്ലൂഷന്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ പുതിയ പൗരന്‍മാര്‍ക്ക് സ്വീകരണം നല്‍കുന്നു. താലയില്‍ ഡിസംബര്‍ 18ന് വെകിട്ട് ഏഴുമണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക.

അയര്‍ലണ്ടിലേക്ക് കുടിയേറി വന്ന് പൗരത്വം സ്വീകരിച്ച് ഐറിഷുകാരായി മാറിയ ഏവരെയും സര്‍ക്കാരും ജനങ്ങളും സ്വാഗതം ചെയ്യുന്നതിനുള്ള അവസരമാണിത്.. താലയില്‍ നടക്കുന്ന ചടങ്ങിലും പുതിയ ഐറിഷ് പൗരന്‍മാര്‍ക്ക് സ്വീകരണം നല്‍കും.

സിറ്റിസണ്‍ഷിപ്പ് സെലബ്രേഷനുമായി ബന്ധപ്പെട്ട് എല്ലാ പ്രവാസികളെയും താലയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് സമിതി അറിയിച്ചു.ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികളായ പുതിയ പൗരന്മാര്‍ 01 414 9270 / 086 380 3060 എന്ന നമ്പരില്‍ ചടങ്ങിന്റെ ചുമതല വഹിക്കുന്ന മരിയ ഫിന്നുമായി ഈ ആഴ്ച്ച തന്നെ ബന്ധപ്പെടെണ്ടതാണ്
താലയിലെ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിലെ കൗണ്ടി ഹാളിലുള്ള കൗണ്‍സില്‍ ചേംബറില്‍ വച്ചാണ് സ്വീകരണ ചടങ്ങ് നടക്കുക. ചടങ്ങില്‍ മേയര്‍ ഡെര്‍മോത് ലൂണി ആതിധേയത്വം വഹിക്കും

ഡണ്‍ലേരി കൗണ്ടി കൌണ്‍സിലിന്റെ മേയറില്‍ നിന്നും ജിതാ മനീഷ് ഉപഹാരം സ്വീകരിക്കുന്നു

ഡണ്‍ലേരി കൗണ്ടി കൌണ്‍സിലിന്റെ മേയറില്‍ നിന്നും ജിതാ മനീഷ് ഉപഹാരം സ്വീകരിക്കുന്നു

ഡണ്‍ലേരിയില്‍ കഴിഞ്ഞ മാസം നടന്ന സ്വീകരണ ചടങ്ങുകളില്‍ മലയാളികള്‍ അടക്കം നിരവധി പുതിയ പൗരന്‍മാര്‍ പങ്കെടുത്തിരുന്നു.സമ്മേളനത്തോട് അനുബന്ധിച്ചു പുതിയ പൌരന്മാര്‍ക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു.റിഫ്രഷ്‌മെന്റും  ഉണ്ടായിരുന്നു

ഡണ്‍ലേരി കൗണ്ടി കൌണ്‍സിലിന്റെ സിറ്റിസണ്‍ഷിപ്പ് സെലിബ്രെഷനില്‍ നിന്നും

ഡണ്‍ലേരി കൗണ്ടി കൌണ്‍സിലിന്റെ സിറ്റിസണ്‍ഷിപ്പ് സെലിബ്രെഷനില്‍ നിന്നും

Scroll To Top