Saturday December 10, 2016
Latest Updates

പുതിയ ഇന്ത്യന്‍ അമ്പാസിഡര്‍ ഐറിഷ് പ്രസിഡണ്ടിന് സ്ഥാനപത്രങ്ങള്‍ സമര്‍പ്പിച്ചു

പുതിയ ഇന്ത്യന്‍ അമ്പാസിഡര്‍ ഐറിഷ് പ്രസിഡണ്ടിന് സ്ഥാനപത്രങ്ങള്‍ സമര്‍പ്പിച്ചു

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഇന്ത്യന്‍ അമ്പാസിഡറായി നിയമിതയായ രാധിക ലാല്‍ ലോകേഷ് ഐറിഷ് പ്രസിഡണ്ട് മൈക്കല്‍ ഡി ഹിഗ്ഗിന്‍സിന് സ്ഥാനപത്രങ്ങള്‍ സമര്‍പ്പിച്ചു. ഡബ്ലിനിലെ രാഷ്ട്രപതിഭവനില്‍ വച്ച് നടത്തിയ ചടങ്ങില്‍ ആണ് രാധിക ലാല്‍ പ്രസിഡണ്ടിന് സ്ഥാനപത്രങ്ങള്‍ കൈമാറിയത്. 2013 ആഗസ്ത് 21നാണ് അവര്‍ ഡബ്ലിനില്‍ എത്തിയത്.

radhika lokesh irish malayaliബഹുമാന സൂചകമായി രാധിക ലാല്‍ ലോകേഷിന് രാഷ്ട്രപതിഭവന്‍ മിലിട്ടറി എസ്‌കോര്‍ട്ടും ഏര്‍പ്പെടുത്തിയിരുന്നു . ലഫ്റ്റനന്റ് റൂറി ഒ’കോനോറിന്റെ നേതൃത്വത്തില്‍ കോളിന്‍സ് ബാരക്കിലെ നാലാം ഇന്‍ഫന്ററി ബറ്റാലിയനും ഒരു സതേണ്‍ ബ്രിഗേഡും ചേര്‍ന്ന് ഇന്ത്യന്‍ അമ്പാസിഡര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി .

1956ല്‍ ജനിച്ച രാധിക ലാല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ലേഡി ശ്രീരാം കോളേജില്‍ വച്ച് ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. 1982ലാണ് ഫോറിന്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട ജോലിയില്‍ പ്രവേശിച്ചത്.

ബ്രസ്സിലിലും ലാവോസിലും പ്രെറ്റോറിയയിലും വിവിധ വകുപ്പകളിലായി ഇവര്‍ ജോലി നോക്കിയിട്ടുണ്ട്. ഡപ്യൂട്ടി പെര്‍മനന്റ് റപ്രസന്റേറ്റീവ്, ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍, കൗണ്‍സില്‍ ജനറല്‍ എന്നീ നിലകളിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിലെ അഡീഷണല്‍സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു രാധിക ലാല്‍ .യു.എഇയിലെ ഇന്ത്യന്‍ അമ്പാസിഡറാണ് അവരുടെ ഭര്‍ത്താവ്. രണ്ടുപെണ്‍കുട്ടികളടങ്ങുന്നതാണ് കുടുംബം, വായനയും സംഗീതാസ്വാദനവും പൂന്തോട്ട നിര്‍മാണവും ഹോബികളാണ്‌

 രാധികാ ലോകേഷും മകളും രാഷ്ട്രപതി ഭവനില്‍

രാധികാ ലോകേഷും മകളും രാഷ്ട്രപതി ഭവനില്‍
ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷം  രാധിക ലോകേഷ് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നു .ഐറിഷ് പ്രസിഡണ്ട് സമീപം

ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷം
രാധിക ലോകേഷ് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നു .ഐറിഷ് പ്രസിഡണ്ട് സമീപം

 

 

 

Scroll To Top