Sunday December 11, 2016
Latest Updates

പുതിയ ആവശ്യവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍:സമര രംഗത്ത് തുടരും

പുതിയ ആവശ്യവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍:സമര രംഗത്ത് തുടരും

ഡബ്ലിന്‍:ജോലി സമയം ആഴ്ച്ചയില്‍ 48 മണിക്കൂറുകളാക്കി കുറയ്ക്കണം എന്ന ആവശ്യത്തെ മുന്‍നിര്‍ത്തി ജൂനിയര്‍ ഡോക്ടര്‍മാര്‍ പുതിയ ചില പ്രമേയങ്ങള്‍ കൂടി മുന്നോട്ടു വച്ചു. കഴിഞ്ഞ ചൊവ്വാഴ്ച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിയ സമരം പല ആശുപത്രികളെയും രോഗികളെയും വെട്ടിലാക്കിയിരുന്നു. തങ്ങളുടെ പ്രവര്‍ത്തിസമയം വെട്ടിച്ചുരുക്കുക എന്ന ആവശ്യവുമായി ഇവര്‍ നിരന്തരം പരാതികള്‍ അറിയിച്ചിരുന്നു.

ഇപ്പോള്‍ പുതിയ ആവശ്യവുമായി ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഒ ഇപ്പോള്‍ വീണ്ടും എച്ച്എസ്ഇയെ സമീപിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് ആശുപത്രി ഷെഡ്യൂള്‍ അനുസരിച്ച് 24 മണിക്കൂര്‍ ഷിഫ്റ്റ് ജോലി സമയം അനുവദിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ എച്ച്എസ്ഇയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതോടനുബന്ധിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ ഒരു വോട്ടെടുപ്പും നടത്താന്‍ തീരുമാനിച്ചു. കൂടുതല്‍ പേര്‍ ഇതിനെ അനുകൂലിക്കാതിരുന്നാല്‍ സമരനടപടികളിലേക്ക് തിരിച്ചുപോകേണ്ടിവരും

. ആശുപത്രികള്‍ക്ക് കൂടുതല്‍ സാമ്പത്തികസഹായം അനുവദിക്കണമെന്ന ആവശ്യം എച്ച്എസ്ഇ തള്ളുകയാണ് ചെയ്തത്. 24 മണിക്കൂറില്‍ കൂടുതല്‍ ഷിഫ്റ്റ് വര്‍ക്ക് വരികയാണെങ്കില്‍ അതിനനുസരിച്ച് തങ്ങള്‍ക്ക് വേതനം കൂട്ടി നല്‍കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് സാധാരണ മണിക്കൂറുകള്‍ക്ക് അനുവദിച്ചിരിക്കുന്ന വേതനം മാത്രമാണ് ഇതുവരെ പിന്തുടര്‍ന്നിരുന്നത്. ഒട്ടുമിക്ക ആശുപത്രികളും നവംബറോടെ തന്നെ പുതിയ ഷെഡ്യൂള്‍ പ്രാവര്‍ത്തികമാക്കും.

എന്നാല്‍ പല ആശുപത്രികള്‍ക്കും ജൂനിയര്‍ ഡോക്ടര്‍മാരുടെ സമയപരിധി 24 മണിക്കൂര്‍ ഷിഫ്റ്റില്‍ നിന്നും കുറയ്ക്കുവാന്‍ ജനുവരിയോടെ മാത്രമേ സാധിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. 25 വര്‍ഷങ്ങള്‍ക്കിടയില്‍ ഡോക്ടര്‍മാര്‍ ഇത്തരമൊരു സമരം പ്രഖ്യാപിക്കുന്നത് ആദ്യമായാണ്.

7000ത്തോളം രോഗികളുടെ അപ്പോയിന്റ്‌മെന്റുകളാണ് റദ്ദാക്കേണ്ടിവന്നത്. ഇപ്പോള്‍ അനുസരിച്ച് പോകുന്ന ഷെഡ്യൂളുകള്‍ പ്രകാരം വരുന്ന 24 മണിക്കൂര്‍ ഷിഫ്റ്റ് എന്നുള്ള സമയം നിര്‍ത്തലാക്കുകയും ആഴ്ച്ചയില്‍ പ്രവര്‍ത്തി സമയം 48 മണിക്കൂറായി ചുരുക്കകയും ചെയ്യുക എന്നതാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍  എച്ച്എസ്ഇയോട് ആവശ്യപ്പെടുന്നത്.

Scroll To Top