Friday December 09, 2016
Latest Updates

പുതിയതായി വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് ഒരു ലക്ഷത്തില്‍ താഴെ മാത്രം വോട്ടര്‍മാര്‍,ഒട്ടേറെ അപേക്ഷകള്‍ നിരസിക്കപ്പെട്ടതായി സൂചനകള്‍ 

പുതിയതായി വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് ഒരു ലക്ഷത്തില്‍ താഴെ മാത്രം വോട്ടര്‍മാര്‍,ഒട്ടേറെ അപേക്ഷകള്‍ നിരസിക്കപ്പെട്ടതായി സൂചനകള്‍ 

ഡബ്ലിന്‍:വെള്ളിയാഴ്ച്ച നടക്കാനിരിക്കുന്ന ഹിതപരിശോധനക്ക് മുന്നോടിയായി 66,000ത്തോളം ആള്‍ക്കാര്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ പുതുതായി പേരു ചേര്‍ത്തതായിഅധികൃതര്‍ വ്യക്തമാക്കി. സ്വവര്‍ഗ്ഗവിവാഹവുമായും, പ്രസിഡണ്ടാവുന്നതിനുള്ള കുറഞ്ഞ പ്രായപരിധി കുറക്കുന്നതുമായും ബന്ധപ്പെട്ട രണ്ടു വ്യത്യസ്ത ഹിതപരിശോധനകളാണ് വെള്ളിയാഴ്ച്ച നടക്കുക.

കാര്‍ലോ, കില്‍കെന്നി എന്നിവിടങ്ങളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പുകളും ഇതേദിവസംതന്നെയാണ് നടക്കുന്നത്. മെയ് 5 നു നടക്കുന്ന ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി 65,911 ആളുകള്‍ ഇതുവരെ പുതുതായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്തുവെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റിന്റെ കണക്കുകള്‍.എന്നാല്‍ തള്ളിക്കളഞ്ഞ അപേക്ഷകളെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.സൌത്ത് ഡബ്ലിന്‍,ഡബ്ലിന്‍ സിറ്റി പ്രദേശങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി അപേക്ഷകരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് പ്രാഥമിക സൂചന.

ഡബ്‌ളിന്‍ സിറ്റിയില്‍ മാത്രം 27,000 പുതിയ വോട്ടര്‍മാരുണ്ട്. കോര്‍ക്കില്‍ 4,700, ഗാല്‍വേയില്‍ 3,100, വാട്ടര്‍ഫോര്‍ഡില്‍ 2,000, ലിമറിക്കില്‍ 1,700 എന്നിങ്ങനേയും പുതിയ വോട്ടര്‍മാരുണ്ട്.

റജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ കണക്കുകള്‍
കാര്‍ലോ 810
കാവന്‍ 482
ക്‌ളയര്‍ 1,642
കോര്‍ക്ക് 4,786
ഡൊണഗല്‍ 1264
ഡബ്‌ളിന്‍ സിറ്റി 14,362
ഡണ്‍ലേരി 5,308
ഫിംഗല്‍ 4,207
ഗാല്‍വേ സിറ്റി 1,393
ഗാല്‍വേ കൌണ്ടി 1,706
കെറി 1,049
കില്‍ഡയര്‍ 4,366
കില്‍കെന്നി 1,518
പോര്‍ട്ട് ലീഷ് 955
ലീട്രിം 214
ലിമെറിക്ക് 1,787
ലോങ്ങ്‌ഫോര്‍ഡ് 304
ലൂത്ത് 933
മേയോ 1,105
മീത്ത് 2,228
മൊണഗന്‍ 453
ഒഫാലി 906
റോസ്‌കോമണ്‍ 404
സ്ലൈഗോ 670
സൌത്ത് ഡബ്‌ളിന്‍ 2,698
ടിപ്പററി 1,784
വാട്ടര്‍ഫോര്‍ഡ് 1,914
വെസ്റ്റ്മീത്ത് 1,121
വെക്‌സ് ഫോര്‍ഡ് 1,428
വിക്ക്‌ലോ 1,567

.

Scroll To Top