Wednesday December 07, 2016
Latest Updates

പുതിയതായി പണിയാനിരിക്കുന്ന കുട്ടികളുടെ ആശുപത്രിക്കായി കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലെന്ന് വിമര്‍ശനം

പുതിയതായി പണിയാനിരിക്കുന്ന കുട്ടികളുടെ ആശുപത്രിക്കായി കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലെന്ന് വിമര്‍ശനം

ഡബ്ലിന്‍: പുതിയതായി പണിയാനിരിക്കുന്ന കുട്ടികളുടെ ആശുപത്രിക്കായി കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലെന്ന് വിമര്‍ശനം. സെന്റ് ജെയിംസ് ആശുപത്രി കോമ്പൌണ്ടില്‍ പണിയാനിരിക്കുന്ന നാഷണല്‍ ചില്‍ഡ്രന്‍സ് ആശുപത്രിക്കായി കണ്ടെത്തിയ സ്ഥലത്തെക്കുറിച്ചാണ് വിമര്‍ശനം. ലോറലിന്‍ ഹോസ്‌പൈസ് സ്ഥാപക ജെയ്ന്‍ മകെനയാണ് വിമര്‍ശനം ഉന്നയിച്ചത്. ഗതാഗതക്കുരുക്ക് മൂലം രോഗികള്‍ക്ക് മാറ്റര്‍ ആശുപത്രിയിലേക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടാണ്. സമാനമായ പ്രശ്‌നങ്ങള്‍ സെന്റ് ജെയിംസിലും നേരിടുന്നതായി മകെന പറഞ്ഞു.

ജാക്ക് ആന്‍ഡ് ജില്‍ ഫൌണ്ടേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജോനാഥാന്‍ ഇര്‍വിനും സമാനമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. നിര്‍ദ്ദിഷ്ട ആശുപത്രി ഗ്രീന്‍ഫീല്‍ഡ് ലൊക്കേഷനിലേക്ക് മാറ്റണമെന്ന് ജോനാഥാന്‍ ആവശ്യപ്പെട്ടിരുന്നു. സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് ജോനാഥന്റെ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കുന്നതായും മകെന പറഞ്ഞു. പുതിയ ആശുപത്രി പണിയുമ്പോള്‍ അവിടേക്ക് എത്തിച്ചേരാനുള്ള വഴി സൌകര്യവും പാര്‍ക്കിംഗ് സൌകര്യങ്ങളും ഏറ്റവും പ്രധാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Scroll To Top