Thursday December 08, 2016
Latest Updates

പുകവലിക്കാരെ പിടിക്കാന്‍ ഇനി എക്‌സൈസും

പുകവലിക്കാരെ പിടിക്കാന്‍ ഇനി എക്‌സൈസും

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവരെ പിടികൂടാന്‍ എക്‌സൈസിനും അധികാരം നല്‍കി. പുകയില നിയന്ത്രണ നിയമം നടപ്പിലാക്കാനുള്ള അധികാരം എക്‌സൈസ് വകുപ്പിന് കൂടി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. കേന്ദ്ര പുകയില നിയന്ത്രണ നിയമ പ്രകാരം പൊതുസ്ഥലത്ത് പുകവലിക്കുന്നവരെ പിടികൂടാന്‍ ഗസറ്റഡ് റാങ്കിലുള്ള ഏത് ഉദ്യോഗസ്ഥനും അധികാരമുണ്ടെങ്കിലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മാത്രമേ നിയമം അനുവദിച്ചിരുന്നുള്ളൂ. പുകവലിക്കുന്നവരെ പോലീസില്‍ ഏല്‍പ്പിക്കാന്‍ മാത്രമേ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമുള്ളൂ.

എന്നാല്‍ ഇനി പുകവലിക്കാരെ പിടിക്കാനും നിയമനടപടി സ്വീകരിക്കാനുമുള്ള അധികാരം എക്‌സൈസിന് കൂടി നല്‍കിയിരിക്കുകയാണ്. പൊതുസ്ഥലത്ത് പുകവലിക്കുന്നവരെ പിടികൂടാനും കേസ് രജിസ്റ്റര്‍ ചെയ്യാനും എക്‌സൈസിന് അധികാരമുണ്ട്. കൂടാതെ ചട്ടവിരുദ്ധമായി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെയും എക്‌സൈസിന് കേസെടുക്കാന്‍ അധികാരം നല്‍കി. അതേസമയം മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ഇപ്പോഴും എക്‌സൈസിന് അധികാരം നല്‍കിയിട്ടില്ല.

Scroll To Top