Friday December 09, 2016
Latest Updates

പീഡന പരാതി: ഇന്ന് പ്രീതി സിന്റയുടെ മൊഴിയെടുക്കും

പീഡന പരാതി: ഇന്ന് പ്രീതി സിന്റയുടെ മൊഴിയെടുക്കും

മുംബൈ: മുന്‍ കാമുകനും വ്യവസായിയുമായ നെസ് വാഡിയയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ബോളിവുഡ് നടി പ്രീതി സിന്റ ഇന്ന് മൊഴി നല്‍കും. യുഎസിലായിരുന്ന പ്രീതി സിന്റ ഇന്നലെ മുംബൈയില്‍ മടങ്ങി എത്തിയിട്ടുണ്ട്. മുംബൈ മറൈന്‍ െ്രെഡവ് പോലീസിലാണ് പ്രീതി സിന്റ നെസ് വാഡിയയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ജൂണ്‍ 13 നാണ് പ്രീതി സിന്റ നെസ് വാഡിയയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.

ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ മുംബൈ വാങ്കടെ സ്‌റ്റേഡിയത്തില്‍ വച്ച് നെസ് വാഡിയ പീഡിപ്പിച്ചുവെന്നാണ് ആരോപണം. പരാതി നല്‍കിയ ശേഷം യുഎസിലേക്ക് പോയ പ്രീതിയോട് ഇന്ത്യയില്‍ മടങ്ങി എത്തി കേസില്‍ മൊഴി നല്‍കാന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ രാകേഷ് മരിയ ആവശ്യപ്പെട്ടിരുന്നു. പ്രീതി സിന്റ മുംബൈയില്‍ മടങ്ങി എത്തിയ സാഹചര്യത്തില്‍  അന്വേഷണസംഘം നടിയുടെ വീട്ടില്‍ എത്തി മൊഴിയെടുക്കാനാണ് സാധ്യത.

Scroll To Top