Tuesday December 06, 2016
Latest Updates

പീഡനം: മുന്‍ കോര്‍ക്ക് മേയര്‍ വെള്ളംകുടിക്കും

പീഡനം: മുന്‍ കോര്‍ക്ക് മേയര്‍ വെള്ളംകുടിക്കും

കോര്‍ക്ക് : പത്ത് വര്‍ഷം മുന്‍പ് നടന്ന പീഡന കഥയുമായി യുവതി രംഗത്ത്. കോര്‍ക്കിലെ മുന്‍മേയര്‍ വെള്ളം കുടിച്ചുതുടങ്ങി.
പത്തു വര്‍ഷം മുന്‍പ് തന്നെ കോര്‍ക്ക് മേയറായിരുന്ന ജോണ്‍ മുറേ പീഡിപ്പിച്ചുവെന്ന പരാതിയുമായി 30കാരിയായ യുവതി രംഗത്തെത്തിയിരിക്കുന്നത്.
തന്റെ കൗമാരപ്രായത്തില്‍ മേയര്‍ തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പേടിച്ചുപോയ തനിക്ക് അതിനെ ചെറുത്തു നില്‍ക്കാനുള്ള ധൈര്യവും കഴിവും ഉണ്ടായില്ലെന്നും പറഞ്ഞ് യുവതി കോടതിക്കു മുന്‍പില്‍ തേങ്ങിക്കരഞ്ഞു.
അഞ്ചോളം പീഡന കേസുകളാണ് ജോണ്‍ മുറേയ്‌ക്കെതിരെ വന്നിരിക്കുന്നത്. സര്‍ക്യൂട്ട് ക്രിമിനല്‍ കോടതിക്കു മുന്‍പാകെയാണ് കേസുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
പീഡനത്തിനിരയായെന്നു വാദിക്കുന്ന യുവതി കുടുംബ സമേതമാണ് കോടതിയില്‍ ഹാജരായത്.
ആറുമണിക്കൂറുകളോളം നീണ്ടുനിന്ന വിസ്താരത്തില്‍ ആറോളം ചാര്‍ജുകളാണ് മുറേയ്‌ക്കെതിരെ എഴുതപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ രണ്ടിന് കേസിന്റെ അടുത്ത വാദം കേള്‍ക്കും വരെ മുറേയെ റിമാന്‍ഡില്‍ വിടുവാന്‍ ജഡ്ജ് സീന്‍ ഒ’ഡൊണബയിന്‍ ഉത്തരവിട്ടു.
മുറേയുടെ കാറില്‍ വച്ചും ഒരു പബ്ബിലെ ടോയിലറ്റില്‍ വച്ചും കോര്‍ക്കിലെ മറ്റൊരു സ്ഥലത്തുവച്ചും മൂന്നു തവണ മുറേ പീഡിപ്പിച്ചുവെന്നാണ് യുവതി കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഒരു തവണ പീഡനം നടന്നപ്പോള്‍ മുറിവുണ്ടാവുകയും തുടര്‍ന്ന് ബ്ലീഡിംഗ് ഉണ്ടാവുകയും ചെയ്തതായി യുവതി കൂട്ടിച്ചേര്‍ത്തു. 1996 മുതല്‍ 98 വരെയുള്ള കാലഘട്ടങ്ങളിലാണ് മുറേ പീഡിപ്പിച്ചതെന്നും യുവതി പറയുന്നു.
എന്നാല്‍ ഈ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് യുവതിയുടെ വീട്ടുകാരുമായി നേരിട്ടു കണ്ട് സംസാരിച്ചിരുന്നുവെന്നും എല്ലാവരും വളരെ ദേഷ്യം പ്രകടിപ്പിച്ചതിനാല്‍ ഭയം നിമിത്തം അവര്‍ പറഞ്ഞതൊക്കെ സമ്മതിച്ച് ഇറങ്ങുകയാണ് ചെയ്തതെന്നും മുറേ പറഞ്ഞു. 1979ലെ ഇലക്ഷന്‍ തോല്‍വിക്കു ശേഷമാണ് 1985ല്‍ കോര്‍ക്ക് കോര്‍പറേഷനില്‍ മുറേ മത്സരിക്കുന്നത്. 1991ല്‍ മുറേ ലോര്‍ഡ് മേയറായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും 1999ലെ ഇലക്ഷനില്‍ സീറ്റ് നഷ്ടമാവുകയായിരുന്നു.

Scroll To Top