Saturday December 03, 2016
Latest Updates

പി സി ജോര്‍ജ് പൊട്ടിയ പന്താണെന്ന് തിരുവഞ്ചൂര്‍ :ആന്റണി ഇടപെട്ടേക്കും

പി സി ജോര്‍ജ് പൊട്ടിയ പന്താണെന്ന് തിരുവഞ്ചൂര്‍ :ആന്റണി ഇടപെട്ടേക്കും

കൊച്ചി: ചീഫ് വിപ്പ് പി.സി.ജോര്‍ജ് പൊട്ടിയ പന്താണെന്നും തന്നെയല്ല അദ്ദേഹം ലക്ഷ്യം വയ്ക്കുന്നതെന്നും യു.ഡി.എഫ് സര്‍ക്കാരിനെയാണെന്നും ആഭ്യന്തരമന്ത്രി തിരുവ!ഞ്ചൂര്‍ രാധാകൃഷ്ണന്‍ പറ!ഞ്ഞു. ജോര്‍ജിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും മന്ത്രി കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജോര്‍ജ് പൊട്ടിയ പന്താണ്. അത് തട്ടിക്കളിക്കാനില്ല. കോണ്‍ഗ്രസിന്റെ പ്രതിനിധി എന്ന നിലയിലും ആഭ്യന്തര മന്ത്രി എന്ന നിലയിലും ജോര്‍ജിന്റെ ആരോപണങ്ങളില്‍ നിന്ന് തന്നെ സംരക്ഷിക്കേണ്ടത് പാര്‍ട്ടിയാണ്. അത് പാര്‍ട്ടി നിറവേറ്റുമെന്നാണ് പ്രതീക്ഷ. ജോര്‍ജിന്റെ ആരോപണങ്ങള്‍ പാര്‍ട്ടിയുടേതല്ലെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണി പറഞ്ഞിട്ടുണ്ട്. അത് താന്‍ മുഖവിലയ്ക്ക് എടുക്കുകയാണ്. ഈ വിഷയത്തില്‍ താനായിട്ട് ആദ്യം വെടി പൊട്ടിക്കില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ജോര്‍ജ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കും. അതിന് അല്പം കൂടി കാത്തിരുന്നേ മതിയാകു.

വിമര്‍ശനം ആഭ്യന്തര വകുപ്പിന്റെ കൂടെപ്പിറപ്പാണ്. കേരളത്തിലെ ആദ്യ സര്‍ക്കാര്‍ മുതല്‍? എല്ലാവര്‍ക്കും സമ്മതനായിരുന്ന ആന്റണി ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ പോലും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. ആഭ്യന്തര വകുപ്പ് നീതിയുടെ വഴിയേ മാത്രമെ പോവുകയുള്ളൂവെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളിലേക്ക് ആന്റണിയെ വലിച്ചിഴക്കേണ്ട. കോണ്‍ഗ്രസിലെ അത്യുന്നതനായ നേതാവാണ് ആന്റണി. അദ്ദേഹത്തെ സമ്മര്‍ദ്ദം ചെലുത്തി പ്രശ്‌നത്തിലേക്ക് കൊണ്ടുവരേണ്ടതില്ല.

കണ്‍സ്യൂമര്‍ഫെഡിലെ റെയ്ഡ് സ്വാഭാവിക നടപടിയാണ്. അതിന്റെ പേരില്‍ മന്ത്രിസഭായോഗത്തില്‍ ആര്യാടനുമായി തര്‍ക്കമുണ്ടായെന്നത് ശരിയല്ല. ഒരു തര്‍ക്കവും ഉണ്ടായില്ലെന്ന് ആര്യാടന്‍ തന്നെ മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സലിംരാജിന്റെ കേസില്‍ ഡി.ജി.പിയെ തള്ളിപ്പറയില്ല. ഡി.ജി.പിക്കെതിരെയുള്ള പരാമര്‍ശം നീക്കാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും. സലിംരാജിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നതാണെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

വിവാദ ദല്ലാള്‍ ടി.ജി.നന്ദകുമാര്‍ തന്നെ ഫോണില്‍ വിളിച്ചിട്ടുണ്ട്. എന്നാല്‍ സുഹൃത്തല്ല. രാഷ്ട്രീയ ഇടനിലക്കാരനായ നന്ദകുമാറിന് യു.ഡി.എഫുമായി ബന്ധമില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

സംസ്ഥാന കോണ്‍ഗ്രസിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രമന്ത്രി എ. കെ. ആന്റണി ഇടപെട്ടേക്കുമെന്ന് സൂചനയുണ്ട് . ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം ആശുപത്രി വിട്ടാലുടന്‍ സംസ്ഥാന നേതൃത്വവുമായി സംസാരിക്കുമെന്നാണ് അറിയുന്നത്.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആന്റണി ഇടപെടണമെന്ന ആവശ്യം സംസ്ഥാനത്ത് ശക്തമാണ്.

Scroll To Top