Tuesday December 06, 2016
Latest Updates

പി സി ജോര്‍ജിനെ തള്ളി പി ജെ ജോസഫ് :’ജോര്‍ജിനെ പിന്തുണയ്ക്കില്ല’

പി സി ജോര്‍ജിനെ തള്ളി പി ജെ ജോസഫ് :’ജോര്‍ജിനെ പിന്തുണയ്ക്കില്ല’

തൊടുപുഴ: പി.സി. ജോര്‍ജ് പ്രശ്‌നത്തില്‍ മൗനം വെടിഞ്ഞ് മന്ത്രി പി.ജെ. ജോസഫിന്റെ ആദ്യ പ്രതികരണം. പിസി ജോര്‍ജിനെതിരായ തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായെടുത്തതാണെന്ന് ജോസഫ് വ്യക്തമാക്കി.

എട്ട് എംഎല്‍എമാര്‍ ചേര്‍ന്നെടുത്ത തീരുമാനം മുഖ്യമന്ത്രിയെ അറിയിച്ചു. സമയബന്ധിതമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി കെ.എം. മാണിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. ജോര്‍ജിന് തന്റെ പിന്തുണയില്ല. ഇക്കാര്യത്തില്‍ മൗനത്തിലല്ലെന്നും പി.ജെ. ജോസഫ്. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Scroll To Top