Saturday December 10, 2016
Latest Updates

പി സി ജോര്‍ജിനെയും പിള്ളയേയും പിന്തുണച്ച് അച്യുതാനന്ദന്‍

പി സി ജോര്‍ജിനെയും പിള്ളയേയും പിന്തുണച്ച് അച്യുതാനന്ദന്‍

കൊല്ലം : ബാലകൃഷ്ണ പിള്ളയ്ക്കും പി.സി ജോര്‍ജിനും അനുകൂല നിലപാടുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനായ ആര്‍.ബാലകൃഷ്ണ പിള്ളയുടെയും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെയും നിലപാടുകളോടു താന്‍ യോജിക്കുന്നുവെന്നാണ് വി.എസ് സൂചിപ്പിച്ചത്.

അഴിമതെ വിരുദ്ധ പോരാട്ടത്തില്‍ പിള്ളയോ ജോര്‍ജോ നിലപാടെടുത്താല്‍ അവരെ പിന്തുണയ്ക്കും. അഴിമതിക്കെതിരെ പോരാടുകയാണ് ഇടതു മുന്നണിയുടെ പ്രഖ്യാപിത നിലപാടെന്നും വിഎസ് കൊല്ലത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

പിള്ളയായാലും ജോര്‍ജായാലും അഴിമതിയുമായി ബന്ധപ്പെട്ട് പറയുന്നത് ശരിയാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ പിന്തുണയ്ക്കും. ഇക്കാര്യം എല്‍.ഡി.എഫ് ആലോചിച്ച് തീരുമാനമെടുക്കും.

ഇടമലയാര്‍ അഴിമതിയില്‍ വി.എസ് കേസ് കൊടുത്തിട്ടാണല്ലോ പിള്ളയെ ശിക്ഷിച്ചതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അഴിമതിക്കെതിരെ അവര്‍ ഇപ്പോള്‍ എന്ത് നിലപാടെടുക്കുന്നു എന്നാണ് നോക്കേണ്ടതെന്നായിരുന്നു വിഎസിന്റെ മറുപടി.

പിള്ളയെ ഇടതുമുന്നണിയിലെടുക്കുന്നതു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തള്ളിയിരുന്നില്ല. ബാലകൃഷ്ണ പിള്ളയെ എല്‍ഡിഎഫില്‍ എടുക്കുന്നത് സംബന്ധിച്ച് യുഡിഎഫ് തീരുമാനം അറിഞ്ഞശേഷം പ്രതികരിക്കുമെന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. പിള്ള അഴിമതി ആരോപണം ഉന്നയിച്ചാല്‍ അതെങ്ങനെ തെറ്റാകുമെന്നും പിണറായി ചോദിച്ചു.

Scroll To Top