Tuesday December 06, 2016
Latest Updates

പി സദാശിവം കേരള ഗവര്‍ണറായി ചുമതലയേറ്റു

പി സദാശിവം കേരള ഗവര്‍ണറായി ചുമതലയേറ്റു

തിരുവനന്തപുരം: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം കേരള ഗവര്‍ണറായി ചുമതലയേറ്റു. രാവിലെ ഒന്‍പതിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം പ്രതിപക്ഷം ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷ നേതാവിനെ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. ഇത് ആദ്യമായാണ് മുന്‍ ചീഫ് ജസ്റ്റിസ് ഗവര്‍ണര്‍ പദവിയില്‍ എത്തുന്നത്. സംസ്ഥാനത്ത് നിന്നുള്ള രൂക്ഷമായ എതിര്‍പ്പ് മറികടന്നാണ് പി സദാശിവത്തെ ഗവര്‍ണറായി കേന്ദ്രം നിയമിച്ചത്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ എ. പി. അനില്‍കുമാര്‍, വി.എസ്. ശിവകുമാര്‍, ഷിബു ബേബിജോണ്‍, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, ജില്ലാ ജഡ്ജി കെ.പി. ഇന്ദിര, മേയര്‍ കെ. ചന്ദ്രിക. സദാശിവത്തിന്റെ പത്‌നി സരസ്വതിയും സത്യപ്രതിജ്ഞാ ചടങ്ങിനു എത്തിയിരുന്നു.

Scroll To Top