Friday December 09, 2016
Latest Updates

പി ടി തോമസിന് യൂദാസിന്റെ അവസ്ഥ വരും : വൈദിക വിരുദ്ധ പ്രസ്താവനക്കെതിരെ കെ സി വൈ എം രംഗത്ത്

പി ടി തോമസിന് യൂദാസിന്റെ അവസ്ഥ വരും : വൈദിക വിരുദ്ധ പ്രസ്താവനക്കെതിരെ കെ സി വൈ എം രംഗത്ത്

ചെറുതോണി: കര്‍ഷകര്‍ക്കു വേണ്ടി സംസാരിക്കുന്ന വൈദികര്‍ക്കെതിരെ കഴിഞ്ഞ ദിവസം പി ടി തേമസ് നടത്തിയ പ്രസ്താവനക്കെതിരെ കെ സി വൈ എമ്മിന്റെ ശക്തമായ താക്കീത്. പി ടി തോമസ് വൈദികര്‍ക്കെതിരെ അധികം സംസാരിച്ചാല്‍ മുപ്പത് വെള്ളിക്കാശിന് വേണ്ടി യേശുവിനെ ഒറ്റു കൊടുത്ത യൂദാസിന്റെ അവസ്ഥ വരുമെന്ന പ്രസ്താവനയുമായാണ് ഇന്ന് കെ സി വൈ എം രംഗത്തെത്തിയത്.
സ്വന്തം സീറ്റ് നഷ്ടമാകുമെന്ന ഭീതിമൂലം പലര്‍ക്കും ഉറക്കം നഷ്ടമായിരിക്കുന്നു. വൈദികര്‍ക്കെതിരായ പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ കെ.സി.വൈ.എം തെരുവിലിറങ്ങാന്‍ മടിക്കില്ല. ജാതിയും മതവും മറന്ന് പിറന്നു വീണ മണ്ണിനു വേണ്ടി ജനത ഒന്നടങ്കം നിലകൊള്ളുമ്പോള്‍ അതിനെ വര്‍ഗീയ വത്കരിച്ച് ഭിന്നിപ്പിക്കാനുള്ള നീക്കം വ്യാമോഹമാണ്. ജനഹിതം അറിയാത്തവര്‍ ജനപ്രതിനിധി എന്ന പേരിന് അര്‍ഹരല്ല.
പി.ടി. തോമസിന്റെ പ്രസ്താവനകള്‍ യു.ഡി.എഫിന്റെയോ കോണ്‍ഗ്രസിന്റെയോ ആണോ എന്ന് നേതൃത്വം വ്യക്തമാക്കണം, പ്രസ്താവന തുടരുന്നതിങ്ങനെയാണ്.
കര്‍ഷകര്‍ക്കിടയില്‍ വൈദികര്‍ അപവാദ പ്രചരണം നടത്തുകയാണെന്ന് കഴിഞ്ഞ ദിവസം പി ടി തോമസ് പ്രസ്താവിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഇത്ര ശക്തമായ ഭാഷയില്‍ തോമസിനെതിരെ സഭ നേരിട്ട് രംഗത്തെത്തിയത് ഗൌരവത്തോടെയാണ് തോമസും അടുത്ത വൃത്തങ്ങളും കാണുന്

Scroll To Top