Saturday December 10, 2016
Latest Updates

പി കെ ശ്രീമതി കണ്ണൂരില്‍,കോട്ടയം ,ഇടുക്കി ,പത്തനംതിട്ട സ്ഥാനാര്‍ഥികള്‍ കേരളാ കോണ്‍ഗ്രസ് നിലപാട് അറിഞ്ഞ ശേഷം

പി കെ ശ്രീമതി കണ്ണൂരില്‍,കോട്ടയം ,ഇടുക്കി ,പത്തനംതിട്ട സ്ഥാനാര്‍ഥികള്‍ കേരളാ കോണ്‍ഗ്രസ് നിലപാട് അറിഞ്ഞ ശേഷം

തിരുവനന്തപുരം: ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള സി പി ഐ എമ്മിന്റെ ആറ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു.

പി ബി അംഗം എം എ ബേബി കൊല്ലത്തും കേന്ദ കമ്മിറ്റി അംഗം പി കെ ശ്രീമതി കണ്ണൂരിലും മത്സരിക്കും. കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ സിറ്റിംഗ് എം പിമാര്‍ തന്നെ മത്സരിക്കാനും പാര്‍ട്ടി തീരുമാനിച്ചു.

ഇതുപ്രകാരം കാസര്‍കോട് പി കരുണാകരന്‍, പാലക്കാട് എം ബി രാജേഷ്, ആലത്തൂരില്‍ പി കെ ബിജു, ആറ്റിങ്ങലില്‍ എ സമ്പത്ത് എന്നിവര്‍ മത്സരിക്കും. സി പി എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു ആലപ്പുഴയില്‍ മത്സരിക്കും. വടകരയില്‍ യുവനേതാവ് എ എന്‍ ശംസീര്‍ മത്സരിക്കാനാണ് സാധ്യത.

എന്നാല്‍ കോഴിക്കോട്, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ല. പി ബി അംഗങ്ങളില്‍ ബേബി മാത്രമാണ് മത്സരിക്കുന്നത്.

പത്തനംതിട്ട ,കോട്ടയം,ഇടുക്കി സീറ്റുകളില്‍ നാളെ കേരളാ കോണ്‍ഗ്രസ് നിലപാട് അറിഞ്ഞതിന് ശേഷമാവും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക.

മറ്റു സ്ഥലങ്ങളിലെ സി പി എം സ്ഥാനാര്‍ഥികളെ അടുത്ത ദിവസം തന്നെ അറിയാനാവും

Scroll To Top