Thursday December 08, 2016
Latest Updates

പിസി ജോര്‍ജ് ആദ്യം മാവോയിസ്റ്റുകളെ ഉപദേശിച്ച് നന്നാക്കാന്‍ രമേശ് ചെന്നിത്തല

പിസി ജോര്‍ജ് ആദ്യം മാവോയിസ്റ്റുകളെ ഉപദേശിച്ച് നന്നാക്കാന്‍ രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് ചിപ്പ് പിസി ജോര്‍ജിന്റെ മാവോയിസ്റ്റ് അനുകൂല പ്രസ്താവനയ്ക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി. അക്രമം നിര്‍ത്താന്‍ ആദ്യം ഉപദേശിക്കേണ്ടത മാവോയിസ്റ്റുകളെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാവോയിസ്റ്റുകള്‍ അക്രമം നിര്‍ത്തിയാല്‍ പോലീസ് മാവോയിസ്റ്റ് വേട്ട നിര്‍ത്തുമെന്നും ചെന്നിത്തല പറഞ്ഞു. ബുള്ളറ്റുകള്‍ കൊണ്ടല്ല മാവോയിസ്റ്റുകളെ നേരിടേണ്ടതെന്ന് സര്‍ക്കാരിന് അറിയാം. മാവോയിസ്റ്റുകള്‍ അക്രമം നിര്‍ത്തിയാല്‍ സര്‍ക്കാരും മാവോയിസ്റ്റ് വേട്ട നിരത്താന്‍ തയ്യാറാണ്. ഇതിന് മാവോയിസ്റ്റുകളെയാണ് പിസി ജോര്‍ജ് ആദ്യം ഉപദേശിക്കേണ്ടതെന്ന് ചെന്നിത്തല പറഞ്ഞു.

കോടികള്‍ മുടക്കിയുള്ള മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണമെന്നായിരുന്നു പിസി ജോര്‍ജിന്റെ പ്രസ്താവന. മാവോയിസ്റ്റുകളുടെ ആവശ്യം ന്യായമാണെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.

അതേസമയം മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ച് കെ മുരളീധരന്‍ രംഗത്ത് വന്നു. നിയമം നടപ്പാക്കാന്‍ സര്‍ക്കാരും പോലീസും ഇവിടെയുണ്ട്. ആയുധമെടുത്ത് ജനങ്ങള്‍ക്ക് നേരെ പോരാടുന്ന മാവോയിസ്റ്റുകളെ ഉമ്മ വെച്ച് വിടുകയല്ല വേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു.

Scroll To Top