Tuesday December 06, 2016
Latest Updates

പിസി ജോര്‍ജിന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ഭൂമി തട്ടിപ്പ് ആരോപണം

പിസി ജോര്‍ജിന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ഭൂമി തട്ടിപ്പ് ആരോപണം

തിരുവനന്തപുരം: ബാര്‍ കോഴ വിവാദം ചൂടുപിടിക്കുന്നതിനിടെ ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ഭൂമി തട്ടിപ്പ് ആരോപണം. പിസി ജോര്‍ജിന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി തോമസ് ജോര്‍ജിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. തിരുവനന്തപുരം ആറ്റിപ്ര സ്വദേശി ബി.മണിലാലാണ് പരാതിയുമായി എത്തിയത്. തന്റെ ഭൂമി ഉയര്‍ന്നവിലയ്ക്ക് വിറ്റുനല്‍കാമെന്ന് പറഞ്ഞത് 2.14 ഏക്കര്‍ ഭൂമി തട്ടിയെടുത്തുവെന്നാണ് പരാതി.

മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടി എടുക്കുന്നില്ലെന്നും ഇയാള്‍ ആരോപിച്ചു. സ്ഥലം പ്ലോട്ടുകളായി വിറ്റാല്‍ കൂടുതല്‍ തുക ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത തോമസ് ജോര്‍ജ് പലര്‍ക്കും നല്‍കാനെന്ന പേരില് 16 ലക്ഷം രൂപ തട്ടിയെടുത്തു. പിന്നീട് പിസി ജോര്‍ജിന് നല്‍കാനെനന്ന പേരില്‍ 75 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിക്കാരാന്‍ ആരോപിച്ചു.

ഇതിനിടെ വസ്തുവിന് അഡ്വാന്‍സ് നല്‍കിയതായി കരാര്‍ എഴുതിയാല്‍ കൂടുതല്‍ തുക വാങ്ങി നല്കാമെന്നു വിശ്വസിപ്പിച്ച് രണ്ടര കോടി രൂപ പരാതിക്കാരനായ മണിലാലിന് നല്കുന്നതായി കരാര്‍ ഉണ്ടാക്കി. തുടര്‍ന്ന് 91.50 ലക്ഷം രൂപ തിരികെ ചോദിച്ചതോടെ രണ്ടര കോടി രൂപ തിരികെ ആവശ്യപ്പെട്ട് തോമസ് ജോര്‍ജ് പോലീസിലും കോടതിയിലും പരാതി നല്‍കി. ഇതോടെ തട്ടിപ്പ് മനസിലായ മണിലാല്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കുകയായിരുന്നു.

Scroll To Top