Sunday December 11, 2016
Latest Updates

പിസി ചാക്കോ വീണത് സ്വയം കുഴിച്ച കുഴിയിലെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍

പിസി ചാക്കോ വീണത് സ്വയം കുഴിച്ച കുഴിയിലെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: ചാലക്കുടി മണ്ഡലത്തിലെ പരാജയം പിസി ചാക്കോ സ്വയം വരുത്തി വച്ചതാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. തോല്‍വിക്ക് കേന്ദ്ര നേതാക്കളെ കുറ്റപ്പെടുത്താന്‍ കഴിയാത്തതിനാലാണ് ചാക്കോ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ തിരിഞ്ഞതെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെ പിന്നില്‍ നിന്ന് കുത്തിയെന്ന ചാക്കോയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം. ചാക്കോയുടെ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രസ്താവനയോട് പ്രതിരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും.

പ്രസ്താവന വിവാദമായപ്പോള്‍ ചാക്കോ വാര്‍ത്ത നിഷേധിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇത്തരം ഉരുണ്ടുകളി ചാക്കോയുടെ പതിവാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്. ചാക്കോയെ ചാലക്കുടിയില്‍ മത്സരിക്കാന്‍ ആരും നിര്‍ബന്ധിച്ചില്ലെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ചാലക്കുടിയില്‍ മത്സരിക്കണമെന്നത് ചാക്കൊദ്യുടെ നിര്‍ബന്ധമായിരുന്നു.

Scroll To Top