Saturday December 10, 2016
Latest Updates

പിസാ ഡെലിവറിക്കാരന്റെ കാര്‍ തട്ടിയെടുത്ത സംഘത്തെ ഗാര്‍ഡ പിന്തുടര്‍ന്ന് പിടികൂടി

പിസാ ഡെലിവറിക്കാരന്റെ കാര്‍ തട്ടിയെടുത്ത സംഘത്തെ ഗാര്‍ഡ പിന്തുടര്‍ന്ന് പിടികൂടി

 ഡബ്ലിന്‍: ഡബ്ലിനില്‍ നിന്ന് കാര്‍ തട്ടിയെടുത്ത് കടന്ന രണ്ട് പേരെ ഗാര്‍ഡ പിടി കൂടി കേസെടുത്തു. ഡബ്ലിനിലെ ബല്ലിമന്‍ മെയര്‍വുഡ് ഡ്രയ്‌വില്‍ നിന്നാണ് കാര്‍ തട്ടിയെടുത്തത്. ഇന്നലെ 12.15 ഓടെയായിരുന്നു സംഭവം.പിസ ഡെലിവറി നടത്താന്‍ പോവുകയായിരുന്ന അമ്പതു വയസു പ്രായമുള്ളയാളുടെ കാറാണ് 24 കാരനായ ഒരു യുവാവും 30 വയസുകാരിയായ യുവതിയും ചേര്‍ന്ന് തട്ടിയെടുത്തത്.

കാറിന് സമീപത്ത് എത്തിയ ഇരുവര്‍ സംഘം െ്രെഡവറെ ഭീഷണിപ്പെടുത്തി പുറത്തിറക്കിയ ശേഷം കാറുമായി രക്ഷപെടുകയായിരുന്നു. സെന്റ് ഹെലനാസ് റോഡിലേക്കാണ് കാര്‍ ഓടിച്ചുപോയത്. സംഭവത്തെക്കുറിച്ചു വിവരം ലഭിച്ച ഗാര്‍ഡ ഇവരെ പിന്തുടര്‍ന്ന് കാര്‍ പിടികൂടുകയായിരുന്നു. ഇരുവര്‍ സംഘത്തെ പിന്തുടര്‍ന്ന ഗാര്‍ഡയെ കണ്ട് കാര്‍ ക്ലൂണ്‍ലാറ ക്രസന്റില്‍ ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴേയ്ക്കും ഗാര്‍ഡ എത്തി ഇവരെ പിടികൂടുകയായിരുന്നു.

ഇരുവരെയും ബല്ലിമന്‍ ഗാര്‍ഡ സ്‌റ്റേഷനില്‍ ചോദ്യം ചെയ്തുവരുന്നു.സംഭവം നടന്ന ഉടനെ തെളിവുകള്‍ സഹിതം അറിയിച്ചത് കാരണമാണ് സംഘത്തെ പെട്ടന്ന് തന്നെ പിടി കൂടാനായതെന്ന് ഗാര്‍ഡ വെളിപ്പെടുത്തി

Scroll To Top