Tuesday December 06, 2016
Latest Updates

പിഴ 1000 യൂറോയായി ; ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ പോക്കറ്റ് കാലിയാകും

പിഴ 1000 യൂറോയായി ; ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ പോക്കറ്റ് കാലിയാകും

ഡബ്‌ളിന്‍ : ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുള്ളപിഴ 1000 യൂറോയാക്കി ഉയര്‍ത്തി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പുതിയമാര്‍ഗ്ഗ നിര്‍ദേശത്തിലാണ് പിഴ വര്‍ധിപ്പിച്ചത്. പഴയ പോയിന്റ് സമ്പ്രദായത്തിന് പകരമായി വന്‍തുക പിഴ ഈടാക്കുന്ന പുതിയ നിയമത്തില്‍ കുറ്റം ചെയ്യുന്നവര്‍ക്ക് കോടതി നടപടികളും തടവ്ശിക്ഷയുമെല്ലാം നേരിടേണ്ടി
വരുമെന്നാണ് റിപ്പോര്‍ട്ട്. വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈലില്‍ സംസാരിക്കുന്നതും സന്ദേശങ്ങള്‍ അയയ്ക്കുന്നതും പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. മെയ് 1 മുതല്‍ പുതിയ നിയമഭേദഗതി പ്രാബല്യത്തില്‍ വരും.

നിയമ ലംഘനത്തിന് ആദ്യം പിടിക്കപ്പെടുമ്പോള്‍ 1000 യൂറോ പിഴയിടും. രണ്ടാമത്പിടിക്കപ്പെട്ടാല്‍ 2000 യൂറോ പിഴയും മൂന്ന് മാസം തടവും ലഭിക്കും. പുതിയ നിയമത്തില്‍ കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി വരദ്കര്‍ ഒപ്പുവെച്ചു. അടുത്തമാസം
മുതല്‍ ഇക്കാര്യം നിയമമാകും. വീണ്ടും പിഴവ് ആവര്‍ത്തിച്ചാല്‍ 2000യൂറോയും ഒരു വര്‍ഷം വരെ തടവുമായിരിക്കും ശിക്ഷ. പോയിന്റ് സമ്പ്രദായം കാര്യക്ഷമമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നിയമം കൊണ്ടുവന്നത്. ഇനിമുതല്‍ ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് തന്നെ കോടതിയിക്ക് മുന്നില്‍ എത്തിക്കാനുള്ള കുറ്റമാണ്. അത് തന്നെയായിരിക്കും മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് നടത്തുന്ന ഡ്രൈവിംഗുമെന്ന് ഗതാഗതമന്ത്രി ലിയോ വരദ്ക്കറുമായി ബന്ധപ്പെട്ട
വൃത്തങ്ങള്‍ പറയുന്നു.

നിലവില്‍ പിടിക്കപ്പെട്ടാല്‍ മൂന്ന് പോയിന്റുകള്‍ പോയിന്റ്‌ഡ്രൈവിംഗ് ലൈസന്‍സില്‍ചേര്‍ക്കപ്പെടുന്നതോടൊപ്പം 90 യൂറോ സ്ഥലത്ത് വച്ചു തന്നെ പിഴ നല്‍കുന്ന കുറ്റമായിമാറുകയുമാണ് ചെയ്യുന്നത്. എന്നാല്‍ പുതിയനിയമത്തിന് കീഴില്‍ ചെറിയ കുറ്റങ്ങള്‍ക്ക് സ്‌പോട്ട് ഫൈനോ പെനാല്‍റ്റിപോയിന്‍േ്‌റാ ഉണ്ടാകില്ല.പകരം അക്കാര്യം കോടതി തീരുമാനിക്കും. അതേസമയം ഈകുറ്റം റിപ്പോര്‍ട്ട് ചെയ്യാനുള്ള ചുമതല ഗാര്‍ഡയില്‍ തന്നെയാണ് നിക്ഷിപ്തമാക്കിയിരിക്കുന്നത്. അതായത് കൂടുതല്‍ പോയിന്റ് ഇട്ട് കുറ്റകൃത്യം വിലയിരുത്തല്‍ ഉണ്ടാകില്ല. പകരം നേരെ കോടതിയിലേക്ക് പോകുമെന്ന്വരദ്കറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

അതേസമയം ഡ്രൈവിംഗിനിടയില്‍ ഫോണ്‍ ഏതു തരത്തിലായാലും ഉപയോഗിക്കുന്നത്കുറ്റകരമാണെന്നിരിക്കെ ഫോണ്‍ കൈ കൊണ്ട് തൊടാതെ ഉപയോഗിക്കാന്‍ കഴിയുന്നതരത്തിലുള്ള ഉപകരണങ്ങള്‍ വഴിയാകുമ്പോള്‍ അത് പിഴയില്‍ നിന്നും
രക്ഷപെടാന്‍ ആള്‍ക്കാരെ സഹായിക്കും. അനേകം പേര്‍ ഇത്തരത്തില്‍ പിഴയില്‍നിന്നും രക്ഷപെടുമെന്നാണ് ഇക്കാര്യത്തില്‍ ഉയരുന്ന വിമര്‍ശനം.ഇത്തരത്തില്‍ കാര്യങ്ങളെ സഹായിക്കുന്ന അനേകം ഉപകരണങ്ങള്‍ വിപണിയിലുണ്ടെന്നും അവര്‍ പറയുന്നു.

Scroll To Top