Wednesday December 07, 2016
Latest Updates

പിഴ അടയ്ക്കാതെ ജയിലില്‍ പോകുന്നവരുടെ മോഹത്തിന് വിലക്ക് 

പിഴ അടയ്ക്കാതെ ജയിലില്‍ പോകുന്നവരുടെ മോഹത്തിന് വിലക്ക് 

ഡബ്ലിന്‍: വിവിധ കേസുകളില്‍ പിഴ അടയ്ക്കാത്തവര്‍ ഇനി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ല. വിവിധ പിഴകള്‍ അടയ്ക്കാത്തവരുടെ പിഴ  ശമ്പളത്തില്‍ നിന്നും വെല്‍ഫെയര്‍ പെയ്‌മെന്റില്‍ നിന്നും  ഈടാക്കാന്‍ തീരുമാനം. മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ് ജെറാള്‍ഡ് അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ പിഴ അടയ്ക്കാതെ ജയിലില്‍ പോകുന്നവരുടെ ജയില്‍ശിക്ഷ ഒഴിവാകും.

അയര്‍ലണ്ടിലെ ജയിലുകളില്‍ ലോകത്തിലെ ഏറ്റവും മികച്ച സുഖ സൗകര്യങ്ങളാണ് തടവുകാര്‍ക്ക് ലഭിക്കുന്നത്.ആവശ്യത്തിന് പരോള്‍ കിട്ടാനും യാതൊരു പ്രയാസങ്ങളുമില്ല.ജയിലില്‍ എത്താന്‍ വേണ്ടി മാത്രം മോഷണം നടത്തുന്നതടക്കമുള്ള കുറ്റകൃത്യങ്ങള്‍ അടുത്തിടെയായി കൂടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.കഴിഞ്ഞ മാസവും കോര്‍ക്കില്‍ നിന്നും ഇത്തരത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

നിസാര കുറ്റത്തിന് പോലും പിഴയടയ്ക്കാതെ ജയിലില്‍ പോകുന്നവരുടെ എണ്ണം കൂടിയതിനാല്‍ മിക്ക ജയിലുകളിലും ഇപ്പോള്‍ സ്ഥല സൌകര്യങ്ങള്‍ കുറഞ്ഞിരിക്കുകയാണ്.ജയിലില്‍ കഴിയുമ്പോഴും കുടുംബത്തിനായുള്ള സോഷ്യല്‍ വെല്‍ഫയര്‍ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കുകയും ചെയ്യും 

ഇതിനുള്ള നിയമ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ജയിലുകളിലെ സ്ഥലപരിമിതി മൂലമാണ് പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവരെ ജയിലില്‍ അടയ്‌ക്കേണ്ടെന്ന് തീരുമാനിച്ചത്. ഗവണ്‍മെന്റിന്റെ പുതിയ ആശയത്തെ സ്വാഗതം ചെയ്യുന്നതായി പീനല്‍ റിഫോം ട്രസ്റ്റ് ഡോ. മേരി റോജന്‍ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ ദിവസം ലിമറിക്ക് ജയിലില്‍ അടച്ച യുദ്ധ വിരുദ്ധ പ്രവര്‍ത്തക മാര്‍ഗരീറ്റ ഡി ആര്‍സിയെപോലുള്ള മൂല്യാധിഷ്ടിത തടവുകാരും അവരുടെ അടവുനയം മാറ്റേണ്ടി വരും എന്നൊരു സൂചനയും സര്‍ക്കാര്‍ പുതിയ നയത്തില്‍ വ്യക്തമാക്കുന്നു.പിഴ അട്യ്ക്കാത്തതിനാലാണ് മാര്‍ഗരീറ്റയെ ഇപ്പോള്‍ ജയിലില്‍ താമസിപ്പിച്ചിരിക്കുന്നത്.

Scroll To Top