Wednesday December 07, 2016
Latest Updates

പിള്ളയെ പുറത്താക്കണമെന്ന് മാണി ,പേടിപ്പിക്കേണ്ടെന്ന് പിള്ള ,മുന്നണിയില്‍ കലഹം 

പിള്ളയെ പുറത്താക്കണമെന്ന് മാണി ,പേടിപ്പിക്കേണ്ടെന്ന് പിള്ള ,മുന്നണിയില്‍ കലഹം 

കോട്ടയം:ആര്‍.ബാലകൃഷ്ണപിള്ളയെ യൂ ഡി എഫില്‍ നിന്നും പുറത്താക്കണമെന്ന് കെ.എം മാണി മുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടു.കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ നേതാവ് ജോണി നെല്ലൂരും ബാര്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് യോഗം വിളിച്ചുചേര്‍ക്കണമെന്ന് ഇക്കാര്യം യു.ഡി.എഫ് കണ്‍വീനറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്നണിയില്‍ ഒരിക്കലും ഉണ്ടാകാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ബിജു രമേശിനെതിരെ ഐ.ടി ആക്ട് പ്രകാരം കേസെടുക്കണം. ബാലകൃഷ്ണപിള്ളയുടേത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

ബാലകൃഷ്ണപിള്ളയുമായും പി.സി ജോര്‍ജുമായുള്ള ഫോണ്‍ സംഭാഷണം ബിജു രമേശ് ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് കെ.എം മാണിക്കെതിരെയുള്ള ബാര്‍ കോഴ വിവാദം യു.ഡി.എഫിനെ, പ്രത്യേകിച്ച് കേരളാ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയത്. മാണിക്ക് പുറമെ പി.ജെ ജോസഫ്, ജോസ് കെ. മാണി, പി.സി ജോര്‍ജ് എന്നിവര്‍ക്കെതിരെയും ബിജു രമേശ് ആരോപണമുന്നയിച്ചിട്ടുണ്ട്.
കെ. എം മാണിക്കെതിരെയുള്ള കേസുമായി മുന്നോട്ടുപോവാന്‍ ആര്‍. ബാലകൃഷ്ണപിള്ള ബിജു രമേശിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നത് ഫാണ്‍ സംഭാഷണത്തിലുണ്ടായിരുന്നു. യു.ഡി.എഫിലെ മുതിര്‍ന്ന നേതാവായ പിള്ള മറ്റൊരു മുതിര്‍ന്ന നേതാവായ കെ.എം മാണിക്കെതിരെ സംസാരിച്ചത് വിവാദമായിരിക്കുകയാണ്.

പുതിയ സാഹചര്യത്തില്‍ എത്രയും വേഗം യൂഡി എഫ് നേതൃയോഗം ചേരുമെന്ന് ഇന്ന് രാവിലെ കണ്‍വീനര്‍ പി പി തങ്കച്ചന്‍ വ്യക്തമാക്കി 

Scroll To Top