Wednesday December 07, 2016
Latest Updates

പിറവം സംഗമവും ഓണാഘോഷവും ഓഗസ്റ്റ് 30 ന് ക്രംലിനില്‍

പിറവം സംഗമവും ഓണാഘോഷവും ഓഗസ്റ്റ് 30 ന് ക്രംലിനില്‍

ഡബ്ലിന്‍: രാജാക്കന്മാരുടെ അനുഗ്രഹവും പടിപ്പുരയുടെ മാഹാത്മ്യവും പിറവം പുഴയുടെ സ്‌നേഹ കരലാളനങ്ങളുമായി അയര്‍ലണ്ടിലുളള പിറവത്തിന്റെ പ്രിയമക്കള്‍ ഓഗസ്റ്റ് 30 (30/08/2014) ശനിയാഴച്ച 12 മണി മുതല്‍ W.S.A.F Communtiy Hall ക്രംലിനില്‍ വെച്ച് ‘ പിറവം സംഗമവും,ഓണാഘോഷവും’ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. 

കുട്ടികള്‍ക്കും,മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാപരിപാടികളും,ഓണക്കളികളും നടക്കുന്ന ആഘോഷത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. പിറവം നോര്‍ത്ത്,ഈസ്റ്റ്,വെസ്റ്റ്,സൌത്ത് തമ്മിലുള്ള വാശിയേറിയ വടംവലി മത്സരവും,ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന നല്ലവരായ എല്ലാ പിറവം നിവാസികളെയും കുടുംബസമേതം രണ്ടാമത്തെ പിറവം സംഗമത്തിലേക്കു ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജുബി തുബയില്‍0879432857
ജിജി ചാരുപ്ലാവില്‍ 0899649347
മഹേഷ് കുഴികണ്ടത്തില്‍0894508509
ജോര്‍ജ് എബ്രാഹം 0879426409
വാര്‍ത്ത:തോമസ്‌കുട്ടി ചെറിയാന്‍,പിറവം.

വാര്‍ത്ത:മഹേഷ് പിറവം

Scroll To Top