Saturday December 10, 2016
Latest Updates

പിറന്നാള്‍ ദിനത്തില്‍ അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന അമ്മ അറസ്റ്റില്‍

പിറന്നാള്‍ ദിനത്തില്‍ അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന അമ്മ അറസ്റ്റില്‍

കണ്ണൂര്‍: പിറന്നാള്‍ ദിനത്തില്‍ അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന അമ്മ അറസ്റ്റില്‍. കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയിലാണ് സംഭവം. ഹരിയാന സ്വദേശിയും നാവിക അക്കാദമി ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റുമായ സുനില്‍ റാട്ടിയുടെ മകള്‍ ദിവ്യയാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ അമ്മ മമ്ത റാട്ടിയെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് നടന്ന കൊലപാത വിവരം ഇന്നലെയാണ് പുറത്തറിഞ്ഞത്.

വെള്ളിയാഴ്ച കുട്ടിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് കേക്കുമുറിച്ച് ആഘോഷിച്ചിരുന്നു. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ സുനില്‍ ആസ്പത്രിയിലേക്ക് ജോലിക്ക് പോയി. തുടര്‍ന്ന് വൈകിട്ട് തന്നെ കുട്ടിക്ക് സുഖമില്ലെന്ന വിവരം ഭാര്യ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ വീട്ടിലെത്തുകയായിരുന്നു. ഉടന്‍ നാവിക അക്കാദമി ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ ട്ടത്തിന് അയച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ടതായി തെളിഞ്ഞു. തുടര്‍ന്ന് മമ്ത റാട്ടിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Scroll To Top