Saturday December 03, 2016
Latest Updates

പിറന്നയുടന്‍ ‘ബര്‍ഗര്‍ കിംഗിന്റെ’ബാത്ത് റൂമില്‍ ഉപേക്ഷിച്ച അമ്മയെ രണ്ടര ദശകത്തിന് ശേഷം മകള്‍ കണ്ടുപിടിച്ചത് ഫേസ്ബുക്ക് വഴി

പിറന്നയുടന്‍ ‘ബര്‍ഗര്‍ കിംഗിന്റെ’ബാത്ത് റൂമില്‍ ഉപേക്ഷിച്ച അമ്മയെ രണ്ടര ദശകത്തിന് ശേഷം മകള്‍ കണ്ടുപിടിച്ചത് ഫേസ്ബുക്ക് വഴി

ഡബ്ലിന്‍ : പ്രസവിച്ച് ഏതാനും മണിക്കൂറുകള്‍ക്കകം ഉപേക്ഷിക്കപ്പെട്ട കുട്ടി ഫേസ്ബുക്ക് കൂട്ടായ്മയുടെ സഹായത്തോടെ രണ്ടര പതിറ്റാണ്ടിന് ശേഷം മാതാവിനെ കണ്ടെത്തി. കാതറീന്‍ ഡെപ്രില്‍ എന്ന 27 കാരിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ബര്‍ഗര്‍ കിംഗ് ബാത്ത്‌റൂമില്‍ ഉപേക്ഷിച്ചു പോയ അമ്മയെ കണ്ടെത്താനുള്ള ശ്രമത്തില്‍ വിജയിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച അമ്മയും മകളും തമ്മില്‍ വേര്‍പിരിഞ്ഞ ശേഷം ആദ്യമായി കണ്ടുമുട്ടി. ഈ മാസം ആദ്യമാണ് ഇവര്‍ ഫേസ്ബുക്കില്‍ പ്രചരണം നടത്തിയത്.

തന്റെ മാതാവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ഫേസ്ബുക്കില്‍ സ്വന്തം ഫോട്ടോയും നല്‍കിയാണ് ഇവര്‍ അഭ്യര്‍ത്ഥന നടത്തിയത്. സംഭവത്തോട് ഫേസ്ബുക്ക് അംഗങ്ങള്‍ നന്നായി തന്നെ പ്രതികരിച്ചു. പിറന്ന് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ ഉപേക്ഷിച്ചു പോയ മാതാവിനെ കണ്ടെത്താന്‍ സഹായിക്കണമെന്നും തന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് സഹകരിക്കണമെന്നുമുള്ള ഈ 27 കാരിയുടെ അപേക്ഷ നാട്ടുകാര്‍ കൈക്കൊണ്ടു. ബര്‍ഗര്‍ കിംഗ് ബേബി എന്ന പേരില്‍ കാതറിന്റെ പോസ്റ്റ് അവര്‍ പരമാവധി ഷെയര്‍ ചെയ്യുകയും ഉണ്ടായി.

ഇപ്പോള്‍ മൂന്ന് കുട്ടികളുടെ മാതാവായ കാതറീനയെ ഒരു ദമ്പതികള്‍ എടുത്തു വളര്‍ത്തുകയായിരുന്നു. ഏറെ നാളത്തെ ശ്രമത്തിന് ശേഷം കഴിഞ്ഞ തിങ്കളാഴ്ച ഒരു അഭിഭാഷകന്റെ ഓഫീസില്‍ വെച്ചായിരുന്നു മകളുടേയും മാതാവിന്റെയും പുന:സമാഗമം. ആദ്യം കണ്ടതിന് പിന്നാലെ വിദൂര ഭാവിയില്‍ നിരന്തരം കാണാനാണ് ഇരുവരുടേയും പരിപാടി. 1986 ല്‍ പിറന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഒരു ചുവപ്പ് തുണിയില്‍ പൊതിഞ്ഞ് ബാത്ത് റൂമില്‍ ഉപേക്ഷിക്കുകയായിരുന്നു. ആയിരക്കണക്കിന് പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. തന്നെ എറിഞ്ഞു കളാതിരുന്നതിന് , ഈ ജീവിതം സമ്മാനിച്ചതിന്, ഞാന്‍ ഇപ്പോള്‍ ആരായെന്ന് നോക്കണമെന്നും തുടങ്ങി ഏതാനും കാര്യങ്ങള്‍ മാതാവിനോട് പറയാന്‍ കാതറീന കുറെ കാര്യങ്ങള്‍ ആലോചിച്ച് വെയ്ക്കുകയും ചെയ്തിരുന്നു.

Scroll To Top