Wednesday December 07, 2016
Latest Updates

പിന്‍ നമ്പര്‍ അറിയാത്ത ഐ ഫോണ്‍ മോഷ്ട്ടാവ് കുടുങ്ങി

പിന്‍ നമ്പര്‍ അറിയാത്ത ഐ ഫോണ്‍ മോഷ്ട്ടാവ് കുടുങ്ങി

ഡബ്ലിന്‍: പിന്‍ നമ്പര്‍ അറിയാത്ത ഐ ഫോണ്‍ മോഷ്ട്ടാവ് കുടുങ്ങി. ആന്‍ഡ്രൂ അലന്‍ എന്നയാളാണ് കുടുങ്ങിയത്. ഗാര്‍ഡ നടത്തിയ തെരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. സഹായം തോന്നി അലനെ തടഞ്ഞു നിര്‍ത്തിയ ഗാര്‍ഡ ഇയാളുടെ കയ്യിലിരുന്ന ഐ ഫോണില്‍ പിന്‍ നമ്പര്‍ അടിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ നമ്പര്‍ അറിയാത്ത കള്ളന്‍ ഗാര്‍ഡയുടെ വലയില്‍ കുടുങ്ങി. കഴിഞ്ഞ ഏപ്രില്‍ 12 നാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കെതിരെയുള്ള കേസില്‍ വിചാരണ പൂര്‍ത്തിയായി. ഐ ഫോണ്‍ മോഷ്ടിച്ചതായി ഇയാള്‍ കോടതിയില്‍ സമ്മതിച്ചു. 

വിചാരണ പൂര്‍ത്തിയായ കേസില്‍ ശിക്ഷ വിധിക്കുന്നതിന് കേസ് ഒക്ടോബറില്‍ വീണ്ടും പരിഗണിക്കും. ഡബ്ലിന്‍ 8 ല്‍ താമസിക്കുന്ന ഇയാള്‍ പിടിയിലാകുമ്പോള്‍ ആപ്പിള്‍ ഐ ഫോണ്‍ 3 ആണ് ഇയാളുടെ കയ്യിലുണ്ടായിരുന്നത്. തുടര്‍ന്ന് പിന്‍ നമ്പര്‍ അടിക്കാന്‍ ഗാര്‍ഡ ആവശ്യപ്പെട്ടതോടെ ഇയാള്‍ പരുങ്ങലിലായി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യള്ളില്‍ ഇയാള്‍ മോഷണക്കുറ്റം സമ്മതിച്ചു. 4 മോഷണ കേസുകള്‍ ഉള്‍പ്പെടെ 49 ഓളം കേസുകളില്‍ നേരത്തെ പ്രതിയാക്കപ്പെട്ടിട്ടുള്ള ആളാണ് ആന്‍ഡ്രൂ 

Scroll To Top