Monday December 05, 2016
Latest Updates

പിതാവ് തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ച റോഷ്‌നയുടെ ചികിത്സാ ചെലവ് മമ്മൂട്ടി നല്‍കും

പിതാവ് തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ച റോഷ്‌നയുടെ ചികിത്സാ ചെലവ് മമ്മൂട്ടി നല്‍കും

കോഴിക്കോട്: പിതാവ് തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ച റോഷ്‌നക്ക് മമ്മൂട്ടിയുടെ സഹായം. റോഷ്‌നയുടെ ചികിത്സ ചെലവ് മമ്മൂട്ടി വഹിക്കും. മാധ്യമങ്ങളിലൂടെ റോഷ്‌നയുടെ ദുരവസ്ഥ വായിച്ചറിഞ്ഞ മമ്മൂട്ടി റോഷ്‌നയെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മമ്മൂട്ടി വര്‍ഷങ്ങളായി നിരവധി ഹൃദ്രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കി വരുന്നുണ്ട്.

പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായ റോഷ്‌നയുടെ കഥ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. കരിപ്പൂരിലെ വാടക വീട്ടില്‍ വച്ചാണ് റോഷ്‌നയുടെ പിതാവ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മന്ത്രി ഡോക്ടര്‍ എം കെ മുനീറിന്റെ സഹായത്താല്‍ സര്‍ക്കാര്‍ ചികിത്സ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് റോഷ്‌നയെ സഹായിക്കാന്‍ സൂപ്പര്‍ താരം രംഗത്ത് വന്നത്.

ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ നേടിയ റോഷ്‌നയെ പിന്നീട് കുറ്റിപ്പുറത്തെ പതഞ്ജലി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Scroll To Top