Sunday December 04, 2016
Latest Updates

പിടി തോമസും സഭയും വീണ്ടും നേര്‍ക്കുനേര്‍

പിടി തോമസും സഭയും വീണ്ടും നേര്‍ക്കുനേര്‍

ഇടുക്കി: മുന്‍ ഇടുക്കി എംപി പിടി തോമസും കത്തോലിക്ക സഭയും വീണ്ടും ഏറ്റുമുട്ടലിന്റെ പാതയില്‍. ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം മറ്റ് ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ താന്‍ മുന്‍കൈ എടുത്തതാണ് ബിഷപ്പിന്റെ വിരോധത്തിനു കാരണമെന്നു പിടി തോമസ് പറഞ്ഞു. ഇതിനുള്ള വിരോധം മനസ്സില്‍ വച്ച് കൊണ്ട് കസ്തൂരി രംഗന്‍ വിഷയത്തില്‍ സഭയും ബിഷപ്പ് മാര്‍ ആനിക്കുഴിക്കാട്ടിലും തനിക്ക് നേരെ തിരിയുകയയിരുന്നെന്നു പിടി തോമസ് പറഞ്ഞു.

കേരളീയം എന്ന സംഘടന നടത്തിയ പശിമഘട്ട സംരക്ഷണം എന്ന വിഷയത്തിലുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു പിടി തോമസ്. പാര്‍ലമെന്റിലാണ് പിടി തോമസ് ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം മറ്റ് ഭാഷകളില്‍ കൂടി പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്ന് പ്രധാനമന്ത്രി ഇടപെട്ട് അഞ്ച് ഭാഷകളില്‍ ശ്രീ നാരായണ ഗുരുവിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചു.

അന്ന് മുതല്‍ ബിഷപ്പിന് തന്നോട് വിരോധം തോന്നി തുടങ്ങിയതായി പിടി തോമസ് പറഞ്ഞു. താന്‍ മിശ്ര വിവാഹം കഴിച്ചതും ബിഷപ്പിനെ ചൊടിപ്പിച്ചു. ഇതിന്റെ പേരില്‍ സഭ തന്നെ വേട്ടയാടിയെന്നും പിടി തോമസ് പറഞ്ഞു. തന്‍ ദുര്‍ദേവതകളെ ആരാധിക്കുന്ന ആളാണെന്ന് സഭ പ്രചരിപ്പിച്ചുവെന്നും പിടി തോമസ് പറഞ്ഞു.

Scroll To Top