Sunday December 11, 2016
Latest Updates

പിഞ്ചു കുഞ്ഞിനെ രക്ഷപ്പെടുത്തി ,അമ്മ മരണത്തിന് കീഴടങ്ങി

പിഞ്ചു കുഞ്ഞിനെ രക്ഷപ്പെടുത്തി ,അമ്മ മരണത്തിന് കീഴടങ്ങി

ഡബ്ലിന്‍ :തന്റെ നേര്‍ക്ക് ചീറിപ്പാഞ്ഞുവരുന്ന കാറില്‍ നിന്നും സ്വയം രക്ഷപ്പെടുന്നതിനു പകരമായി ആ അമ്മ ചെയ്തത് കൈയിലിരുന്ന കുഞ്ഞിനെ സുരക്ഷിതമാക്കാനാണ്. കാറിനടിയിലേക്ക്, മരണത്തിന്റെ കൈകളിലേക്ക് അറിഞ്ഞുകൊണ്ട് പോയപ്പോഴും മാസങ്ങള്‍ മാത്രം പ്രായമുള്ള പൊന്നോമനയെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന സംതൃപ്തി ആ അമ്മയ്ക്ക് ഉണ്ടായിരുന്നിരിക്കണം.
നോര്‍ത്ത് ഡബ്ലിനിലെ ബാല്‍ബ്രിഗനിലാണ് തെരുവിനെ നടുക്കിയ അപകടം അരങ്ങേറിയത്.

മാസങ്ങള്‍ മാത്രം പ്രായമായ തന്റെ കുഞ്ഞുമായി വീട്ടാവശ്യത്തിനുള്ള സാധനങ്ങളുമായി വീട്ടിലേക്ക് മടങ്ങവെയാണ് 31കാരിയായ ഒലിവിയ ഡണിനുനേരെ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുവന്നത്. കൈയിലിരിക്കുന്ന കുഞ്ഞിനെ സുരക്ഷിതയാക്കാനാണ് ഒലിവിയയിലെ അമ്മ ആ നിമിഷം ശ്രമിച്ചത്.
തൊട്ടരികിലുള്ള പുല്‍പ്പരപ്പിലേക്ക് കുഞ്ഞിനെ എറിയുമ്പോള്‍ അവളെങ്കിലും ഈ അപകടത്തില്‍ നിന്നും രക്ഷപ്പെടട്ടെ എന്ന് ഒലിവിയ ആഗ്രഹിച്ചിരിക്കാം.

ഭര്‍ത്താവ് സിയറാന്‍ ബാല്‍ബ്രിഗാന്‍ ഗോള്‍ഫ് ക്ലബിലെ ജീവനക്കാരനായി ജോലി നോക്കുകയാണ്. കഴിഞ്ഞ ദിവസം ഭാര്യ മരണത്തിലേക്ക് എടുത്തെറിയപ്പെട്ടത് സിയറാന്റെ ജോലി സ്ഥലത്തിനടുത്ത് വച്ചു തന്നെയായിരുന്നു. ഭാര്യുടെ മരണവും സ്‌നേഹനിധിയായ ഭര്‍ത്താവിനു മുന്നില്‍ വച്ച്.

അവരുടെ മകള്‍ ആബി ഇപ്പോഴും ആശുപത്രിയില്‍ പരിക്കുകളോട് മല്ലിട്ടുകഴിയുകയാണ്.
ദുരന്തം തെരുവിനെയും ഒലിവിയ സിയറാന്‍ ദമ്പതികളുടെ ബന്ധുമിത്രാദികളെയും വളരെയധികം നടുക്കിയിരിക്കുകയാണ്. മകളുടെ മരണവാര്‍ത്തയറിഞ്ഞ ഒലീവിയയുടെ അമ്മയെ ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒരു െ്രെപവറ്റ് സ്‌കൂളില്‍ ടീച്ചറായി ജോലി ചെയ്യുന്ന ഒലീവിയയും സിയറാനും തമ്മിലുള്ള വിവാഹം നടന്നിട്ട് ഒന്നര വര്‍ഷങ്ങളായതേയുണ്ടായിരുന്നുള്ളൂ. മാസങ്ങള്‍ക്കു മുന്‍പ് ഈ സന്തുഷ്ട കുടുംബത്തിലേക്ക് കുഞ്ഞുമാലാഖയായി ആബി ജനിച്ചു.

എന്നാല്‍ വിധി സന്തോഷത്തിന്റെ നാളുകള്‍ അവസാനിപ്പിച്ചുകളഞ്ഞിരിക്കുകയാണെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും സിയറാന് കഴിയുന്നില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഗാര്‍ഡ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കാറിലുണ്ടായിരുന്ന െ്രെഡവറെ പരിക്കുകളോടെ ബ്യൂമൗണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Scroll To Top