Friday December 09, 2016
Latest Updates

പികെ പോസ്റ്റര്‍ ‍: അമീര്‍ ഖാന്‍ വീണ്ടും പുലിവാല് പിടിക്കുന്നു

പികെ പോസ്റ്റര്‍ ‍: അമീര്‍ ഖാന്‍ വീണ്ടും പുലിവാല് പിടിക്കുന്നു

എന്തിലും വ്യത്യസ്തത കൊണ്ടുവരണമെന്ന് നിര്‍ബന്ധമുള്ള അഭിനേതാവാണ് അമീര്‍ ഖാന്‍. വ്യതസ്തതയ്ക്കായുള്ള അമീറിന്റെ അന്വേഷണം പൂര്‍ണ്ണ നഗ്‌നനായി പോസ് ചെയ്യുന്നത് വരെ എത്തിയിരിക്കുകയാണ്. എന്നാല്‍ ഈ പോസ്റ്ററിന്റെ പേരില്‍ അമീര്‍ ഖാന്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. അമീര്‍ ഖാന്‍ നൂല്‍ ബന്ധമില്ലാതെ പോസ് ചെയ്തിരിക്കുന്ന പികെ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെക്കുറിച്ചാണ് പറയുന്നത്. ആദ്യം ഈ പോസ്റ്ററിനെതിരെ രണ്ടു പേര്‍ നിയമ നടപടി സ്വീകരിച്ചതിനു പിന്നാലെ മുംബൈയിലെ ചില തീയറ്ററുകളില്‍ നിന്ന് പോസ്റ്റര്‍ നീക്കം ചെയ്തിരിക്കുകയാണ്.

പോസ്റ്ററിനെതിരെ സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് അവ നീക്കം ചെയ്യേണ്ടി വന്നത്. ഈ മാസം ഒന്നിന് തന്റെ ട്വി റ്റ ര്‍ അക്കൌണ്ടിലൂടെയാണ് അമീര്‍ പികെ പോസ്റ്റര്‍ പുറത്ത് വിട്ടത്. ഇതിനിടെ ചിത്രത്തിന്റെ പോസ്റ്റര്‍ കോപ്പിയടിച്ചതാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. പോര്‍ച്ചുഗീസ് ഗായകന്‍ ക്വിം ബരീരോസിന്റെ ഒരു ആല്‍ബം കവര്‍ അടിച്ചു മാറ്റിയാണ് പികെ പോസ്റ്റര്‍ ചെയ്തതെന്നായിരുന്നു ആരോപണം. ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യും. ഏതായാലും ഏറെ വ്യത്യസ്തമായ ഒരു പോസ്റ്റര്‍ ഇത്രയും പുലിവാലാകുമെന്ന് അമീര്‍ കരുതിയിട്ടുണ്ടാകില്ല.

Scroll To Top