Tuesday December 06, 2016
Latest Updates

പികെയ്ക്ക് പിന്നാലെ തെലുങ്ക് ചിത്രത്തിനും ഹിന്ദുത്വസംഘടനകളുടെ ഭീഷണി

പികെയ്ക്ക് പിന്നാലെ തെലുങ്ക് ചിത്രത്തിനും ഹിന്ദുത്വസംഘടനകളുടെ ഭീഷണി

പികെ എന്ന ചിത്രത്തിനെതിരെ ഹിന്ദുത്വസംഘടനകള്‍ തുടരുന്നതിനിടെ ഒരു തെലുങ്ക് ചിത്രവും പ്രതിഷേധഭീഷണിയില്‍. ആള്‍ദൈവങ്ങളെയും വിശ്വാസകച്ചവടത്തെയും പരിഹസിച്ച ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഗോപാല ഗോപാലയ്‌ക്കെതിരെയാണ് പ്രാദേശിക ഹിന്ദുസംഘടകള്‍ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഹിന്ദുദൈവങ്ങളെ സഭ്യേതരമായി ചിത്രീകരിക്കുന്നുവെന്ന് കാട്ടി ഭാഗ്യനഗര്‍ ഗണേശോല്‍സവസമിതി സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചിരിക്കുകയാണ്.

ഹൈദരാബാദിലെ ഗണേശോല്‍സവ നടത്തിപ്പുകാരാണ് ഈ സംഘടനയ്ക്ക് പിന്നില്‍. ടോളിവുഡിലെ മുന്‍നിരതാരങ്ങളായ പവന്‍ കല്യാണും വെങ്കിടേഷുമാണ് ഗോപാല ഗോപാലയില്‍ കേന്ദ്രകഥാപാത്രങ്ങള്‍. പരേഷ് റാവല്‍ ഓ മൈ ഗോഡില്‍ അവതരിപ്പിച്ച നാസ്തികനായ വ്യാപാരിയായി വെങ്കിടേഷും കൃഷ്ണാ വാസുദേവ യാദവ് എന്ന പേരില്‍ അക്ഷയ്കുമാര്‍ എത്തിയ ശ്രീകൃഷ്ണാവതാരമായ കഥാപാത്രമായി പവന്‍കല്യാണാണ് ഗോപാല ഗോപാലയില്‍. കിഷോര്‍ കുമാര്‍ പര്‍ദാസാനിയാണ് സംവിധായകന്‍.

Scroll To Top