Tuesday December 06, 2016
Latest Updates

പാസ്‌പോര്‍ട്ടിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഇനി പോസ്റ്റ് ഓഫീസുകളിലേക്കും

പാസ്‌പോര്‍ട്ടിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഇനി പോസ്റ്റ് ഓഫീസുകളിലേക്കും

കൊച്ചി: പാസ്‌പോര്‍ട്ടിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഇനി പോസ്റ്റ് ഓഫീസുകളിലേക്കും. ചെന്നൈ സോണിന് കീഴിലുള്ള 25 ഓഫീസുകളില്‍ ജൂലൈ മുതല്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും. വിജയമായാല്‍ രാജ്യവ്യാപകമായി പദ്ധതി നടപ്പിലാക്കാനാണ് ആലോചന. പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ഓണ്‍ലൈനാക്കിയ ശേഷവും ഏജന്റുമാരുടെ ഇടപെടല്‍ വ്യാപകമാണ്. ഇത് ഒഴിവാക്കുന്നതിനാണ് ഈ നടപടി.

പാസ്‌പോര്‍ട്ടിനുള്ള രേഖകളുമായി വരുന്നവര്‍ക്ക് അപേക്ഷ പൂരിപ്പിക്കുവാനും മറ്റും സഹായിക്കുന്ന ഹെല്‍പ്പ്‌ഡെസ്‌ക്കുകള്‍ തപാല്‍ ഓഫീസുകളില്‍ ആരംഭിക്കും. അപേക്ഷയുടെ പ്രിന്റ് എടുക്കാനുള്ള സൌകര്യവും തപാല്‍ ഓഫീസില്‍ ഉണ്ടാകും. അപേക്ഷ രജിസ്റ്റര്‍ചെയ്തുകഴിഞ്ഞാല്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലെ അപ്പോയ്ന്റ്‌മെന്റും ലഭ്യമാക്കുന്നതാണ്. നൂറുരൂപയാണ് ഈ സേവനങ്ങളുടെ ഫീസ്.

പാസ്‌പോര്‍ട്ട് അപേക്ഷാഫീസ്‌കൂടി തപാല്‍വകുപ്പിന്റെ ഇപേയ്‌മെന്റ് സംവിധാനംവഴി അടയ്ക്കുവാന്‍ കഴിയുന്ന വിധം നടപടികള്‍ അധികൃതര്‍ ആലോചിച്ച് വരുന്നു. ഇത് കൂടി നടപ്പിലായാല്‍ എസ്.ബി.ഐ.യില്‍ ചെലാന്‍ അടയ്ക്കണമെന്ന നടപടിക്രമം ഒഴിവാക്കപ്പെടും.

Scroll To Top