Tuesday December 06, 2016
Latest Updates

പാസ്റ്റര്‍മാരുടെ യോഗം വിളിച്ച് വോട്ട് അഭ്യര്‍ത്ഥിച്ച ശശി തരൂരിന് ‘പണി കിട്ടി’

പാസ്റ്റര്‍മാരുടെ യോഗം വിളിച്ച് വോട്ട് അഭ്യര്‍ത്ഥിച്ച ശശി തരൂരിന് ‘പണി കിട്ടി’

തിരുവനന്തപുരം: പാസ്റ്റര്‍മാരുടെ യോഗം വിളിച്ച് വോട്ടു അഭ്യര്‍ത്ഥിച്ച ശശി തരൂരിന് പണി കിട്ടി. പാസ്റ്റര്‍മാരുടെ യോഗം വിളിച്ച് തനിക്ക് വോട്ടു ചെയ്യാന്‍ വിശ്വാസികളോട് ആവശ്യപ്പെടണമെന്ന് തരൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുകയായിരുന്നു. ബിജെപി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തരൂരിനെതിരെ നടപടി എടുക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ല കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. തരൂര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നളിനി നെറ്റോ വിലയിരുത്തി. കഴിഞ്ഞ ദിവസം പെന്തകോസ്ത് പാസ്റ്റര്‍മാരുടെ യോഗം വിളിച്ചാണ് തരൂര്‍ തനിക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്യാന്‍ പാസ്റ്റര്‍മാരോട് പറഞ്ഞത്.

നരേന്ദ്ര മോഡി ഭരണത്തില്‍ വരുന്നത് തടയാന്‍ തനിക്ക് വോട്ട് ചെയ്യണമെന്നും ഭാര്യയുടെ മരണത്തില്‍ തനിക്ക് പങ്കില്ലെന്നുമായിരുന്നു തരൂര്‍ യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ തരൂരിന്റെ വോട്ട് അഭ്യര്‍ത്ഥന വിവാദമാകുകയായിരുന്നു. ഇതേതുടര്‍ന്നാണ് ബിജെപിയും ഇടതുപക്ഷവും പരാതി നല്കിയത്. തനിക്ക് പരാജയഭീതിയുണ്ടെന്നും തരൂര്‍ യോഗത്തില്‍ പറഞ്ഞിരുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മാത്രമേ നിലവില്‍ ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യത ഉള്ളൂ എന്നും മറ്റ് നിയോജകമണ്ടലങ്ങളില്‍ കടുത്ത മത്സരമാണ് നടക്കുന്നതെന്നും തരൂര്‍ പറഞ്ഞിരുന്നു

Scroll To Top