Monday December 05, 2016
Latest Updates

പാശ്ചാത്യ ലോകത്തെ മുഴുവന്‍ നശിപ്പിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍

പാശ്ചാത്യ ലോകത്തെ മുഴുവന്‍ നശിപ്പിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍

സിറിയ: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അല്‍ ബഗ്ദാദിയുടെ ശബ്ദ സന്ദേശം പുറത്തുവന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ലോകത്തെ മുഴുവനായിതുടച്ചു നീക്കുമെന്ന് അല്‍ ബാഗ്ദാദി മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍മീഡിയയിലൂടെയാണ് അല്‍ ബാഗ്ദാദി ശബ്ദ സന്ദേശം പുറത്തുവിട്ടത്. അമേരിക്ക ഇറാഖിലും സിറിയയിലും വ്യോമാക്രമണം രൂക്ഷമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് അല്‍ ബാഗ്ദാടിയുടെ ശബ്ദ സന്ദേശം പുറത്ത് വന്നത്.

സന്ദേശം യഥാര്‍ത്ഥമാണെന്നാണ് നിഗമനം. ഇയാളുടെ മുന്‍കാല സന്ദേശങ്ങളിലെശബ്ദവുമായി പുതിയ സന്ദേശത്തിന് നല്ല സാമ്യമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഒരു പോരാളി മാത്രമേ അവശേഷിക്കുന്നുള്ളൂ എങ്കിലും പോലും പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ബാഗ്ദാദി മുന്നറിയിപ്പ് നല്‍കി. 
അമേരിക്കയുടെ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്ക് ഗുരുതരമായി പരുക്കേറ്റെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സന്ദേശം പുറത്ത് വന്നത്. അതേസമയം സന്ദേശം റെക്കോഡ് ചെയ്തത് ആക്രമണത്തിന് മുന്‍പോ ശേഷമോ എന്ന് വ്യക്തമല്ല

Scroll To Top